നാടക രംഗത്തു നിന്ന് സിനിമയിലേക്ക് എത്തിയ അഗസ്റ്റിൻ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ദേവാസുരം, സദയം, ആറാം തമ്പുരാൻ, ചന്ദ്രലേഖ, ഇന്ത്യൻ റുപ്പി എന്നിവ അഗസ്റ്റിൻ അഭിനയിച്ച ചില പ്രധാന സിനിമകളാണ്. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലം ചികിത്സയിൽ ആയിരുന്ന അഗസ്റ്റിൻ കരൾ രോഗം മൂലം 2013 നവംബർ 14നാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മക്കളിൽ ഒരാളായ ആൻ അഗസ്റ്റിൻ മലയാളസിനിമയിൽ നടി എന്ന നിലയിൽ ശ്രദ്ധേയ സാന്നിധ്യമാണ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.