Manju Warrier | 'അഞ്ചാം പാതിരാ' എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം; നായിക മഞ്ജു വാര്യർ
- Published by:user_57
- news18-malayalam
Last Updated:
'ഫൗണ്ട് ഫൂട്ടേജ്' എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ‘ഫൗണ്ട് ഫൂട്ടേജ്’ എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സിനിമ വരുന്നത് എന്ന് അണിയറപ്രവർത്തകർ.
സൈജു ശ്രീധരൻ, ശബ്ന മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ നഞ്ചിയമ്മ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുഷിൻ ശ്യാം സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
Also read: മഹാപ്രളയം തിയേറ്ററുകളിലേക്ക്; ജൂഡ് ആന്റണിയുടെ ‘2018 എവരിവണ് ഈസ് എ ഹീറോ’ റിലീസ് പ്രഖ്യാപിച്ചു
മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് എൻ കോ എൻ്റർടെയ്ൻമെൻ്റ്സ്, എന്നീ ബാനറിൽ ബിനീഷ് ചന്ദ്രൻ സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.
advertisement
കോ പ്രൊഡ്യുസർ- രാഹുൽ രാജീവ്, സുരാജ് മേനോൻ; ആർട്ട് ഡയറക്ടർ- അപ്പുണ്ണി സാജൻ, കോസ്റ്റ്യൂംസ്- സമീറ സനീഷ്, ചമയം- റോണക്സ് സേവ്യർ, സ്റ്റണ്ട്- ഇർഫാൻ അമീർ, കൺട്രോളർ- കിഷോർ പുറക്കാട്ടിരി. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം. പി.ആർ.ഒ.-എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 23, 2023 10:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Manju Warrier | 'അഞ്ചാം പാതിരാ' എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം; നായിക മഞ്ജു വാര്യർ


