പ്രിയൻ തിരക്കിലാണ്; കൊറോണ പേപ്പേഴ്സിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ച് മോഹൻലാൽ

Last Updated:

പ്രിയദര്‍ശന്റെ അസാന്നിധ്യത്തില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിച്ചാണ് മോഹന്‍ലാല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത്

യുവതാരങ്ങളെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സിന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. പ്രിയദര്‍ശന്റെ അസാന്നിധ്യത്തില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിച്ചാണ് മോഹന്‍ലാല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത്. ചിത്രം നന്നായിട്ടുണ്ടെന്ന് അറിഞ്ഞെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ആ സിനിമയെപ്പറ്റി കേട്ടു. വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു. വലിയ സന്തോഷം. അതിലുള്ള എല്ലാവര്‍ക്കും, അഭിനയിച്ച എല്ലാവര്‍ക്കും ആശംസകള്‍ പറയുന്നു. പ്രിയന്റെ അഭാവത്തില്‍ ചിത്രത്തിന്റെ വിജയം ഞാന്‍ ആഘോഷിക്കുകയാണ്’, മോഹന്‍ലാല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് കൊറോണ പേപ്പേഴ്‌സ് തീയറ്ററുകളില്‍ എത്തിയത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്.
എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്‍, മണിയന്‍പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രിയൻ തിരക്കിലാണ്; കൊറോണ പേപ്പേഴ്സിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ച് മോഹൻലാൽ
Next Article
advertisement
90 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച; ഇന്ത്യ-യുഎഇ വ്യാപാര കരാർ പാക്-സൗദി കരാറിനെ നിഷ്പ്രഭമാക്കിയത് എങ്ങനെ?
90 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച; ഇന്ത്യ-യുഎഇ വ്യാപാര കരാർ പാക്-സൗദി കരാറിനെ നിഷ്പ്രഭമാക്കിയത് എങ്ങനെ?
  • 90 മിനിറ്റ് കൂടിക്കാഴ്ചയിൽ ഇന്ത്യ-യുഎഇ 2032ഓടെ 200 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം നിശ്ചയിച്ചു

  • ഇന്ത്യ-യുഎഇ കരാറുകൾ നേരിട്ടുള്ള നിക്ഷേപം, സാങ്കേതിക സഹകരണം, പ്രതിരോധ പങ്കാളിത്തം ഉൾക്കൊള്ളുന്നു

  • പാക്-സൗദി കരാറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ-യുഎഇ കരാർ ആഗോള സാമ്പത്തികത്തിൽ വലിയ മാറ്റം വരുത്തുന്നു

View All
advertisement