മലയാളികളെ ഞെട്ടിച്ച പ്രളയം അഭ്രപാളികളിലൂടെ പുനരവതരിക്കുന്നു

Last Updated:

Moonnam Pralayam movie on Kerala Floods to be released | മൂന്നാം പ്രളയം എന്ന് പേരിട്ട പടത്തിന്റെ ചിത്രീകരണം അടിമാലിയിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു

മലയാളികളെ ഒന്നടങ്കം ഞെട്ടിപ്പിക്കുകയും കണ്ണീരിലാഴ്ത്തുകയും ചെയ്ത 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. മൂന്നാം പ്രളയം എന്ന് പേരിട്ട പടത്തിന്റെ ചിത്രീകരണം അടിമാലിയിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു. നയാഗ്ര മൂവീസിനു വേണ്ടി ദേവസ്യ കുര്യാക്കോസ് അടിമാലി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് രാജു എം.ആർ. 'ഒന്നുമറിയാതെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എസ്.കെ. വിൽവൻ ആണ് രചയിതാവ്. 'സ്കൂൾ ഡയറി', 'വള്ളിക്കെട്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഷ്‌ക്കർ സൗദാൻ നായക വേഷം കൈകാര്യം ചെയ്യുന്നു. സായ് കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, ബിന്ദു പണിക്കർ എന്നിവരും വേഷമിടുന്നു. അടിമാലിക്കും മൂന്നാറിനും മധ്യേയുള്ള ഒരു കുന്നിൻ മുകളിലെ പള്ളിയിലായിരുന്നു ചിത്രീകരണം.
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട്ടിലെ ഒരു പ്രളയ ക്യാമ്പിൽ അരങ്ങേറുന്ന സംഭവങ്ങൾ തീവ്രതയോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം. പ്രളയവും പ്രതികാരവും പ്രളയ ഭീതിയും ചേർന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥ തികച്ചും വ്യത്യസ്തമായ ഒരു മൂഡിലാണ് ചിത്രീകരിക്കുന്നത്. പ്രളയത്തിന്റെ തീവ്രത ചിത്രീകരിക്കാൻ വമ്പൻ സെറ്റുകൾ അടിമാലിയിൽ തയാറായി കഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളികളെ ഞെട്ടിച്ച പ്രളയം അഭ്രപാളികളിലൂടെ പുനരവതരിക്കുന്നു
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement