Qurbani teaser | അടിമുടി പ്രകൃതിയുടെ മനോഹാരിത; ഷെയ്ൻ നിഗം ചിത്രം 'ഖുർബാനി' ടീസർ ശ്രദ്ധനേടുന്നു

Last Updated:

യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കില്ലയെന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ അവതരണം

ഖുർബാനി
ഖുർബാനി
ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിൻ്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം ‘ഖുർബാനി’യുടെ ആദ്യ ടീസർ പുറത്തുവിട്ടു. പ്രധാനമായും യൂത്തിനെ ആകർഷിക്കുന്ന ഒരു പ്രണയകഥയാണ് ഇതെന്ന് ടീസർ വ്യക്തമാക്കുന്നു.
നവാഗതനായ ജിയോവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്. യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കില്ലയെന്ന ടാഗ്ലൈനോടെയാണ് ചിത്രത്തിന്റെ അവതരണം.
എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥാ പുരോഗതി. ഇങ്ങനെയുള്ള ഒരാളിന്റെ മനസ്സിൽ കടന്നുവരുന്ന ഒരു വാശിയുണ്ട്. ആ വാശി നാടിനും സമൂഹത്തിനും ഗുണകരമാകുന്നതിലേക്കുള്ള കടന്നുവരവ്. ആരോടും വ്യക്തി വൈരാഗ്യമില്ലാതെ ആരെയും എതിർക്കാതെ ലക്‌ഷ്യം നേടാനായിട്ടുള്ള അവന്റെ ശ്രമത്തിനു പിൻബലമായി പ്രകൃതിയും സമൂഹവും അവനിലേക്ക് എത്തപ്പെടുന്നതാണ് ചിത്രത്തിലൂടെ പറയുന്നത്.
advertisement
ആർഷാ ചാന്ദ്‌നി ബൈജുവാണ് നായിക. മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, മധുര മനോഹര മോഹം, രാമചന്ദ്രബോസ് & കമ്പനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ആർഷാ ചാന്ദ്നി ബൈജു.
advertisement
ചാരുഹാസൻ, സൗബിൻ ഷാഹിർ, ജോയ് മാത്യു, ഹരിശ്രീ അശോകൻ ഹരീഷ് കണാരൻ, ജയിംസ് ഏല്യാ, ശ്രീജിത്ത് രവി, കോട്ടയം പ്രദീപ്, സജി പ്രേംജി, ഇൻഡ്യൻ, സുധി കൊല്ലം, അജയ് മാത്യ നന്ദിനി എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – കൈതപ്രം, മനു മഞ്ജിത്ത്, അജീഷ് ദാസൻ; സംഗീതം – എം. ജയചന്ദ്രൻ. അഫ്സൽ യൂസഫ്, മുജീബ് മജീദ്. റോബിൻ ഏബ്രഹാം; ഛായാഗ്രഹണം – സുനോജ് വേലായുധൻ, എഡിറ്റിംഗ് – ജോൺ കുട്ടി. കലാസംവിധാനം – സഹസ്ബാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ; പ്രൊഡക്ഷൻ ഡിസൈനർ – സഞ്ജു ജെ.; പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി. വർണ്ണചിത്ര റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Qurbani teaser | അടിമുടി പ്രകൃതിയുടെ മനോഹാരിത; ഷെയ്ൻ നിഗം ചിത്രം 'ഖുർബാനി' ടീസർ ശ്രദ്ധനേടുന്നു
Next Article
advertisement
'പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി നടേശൻ
'പിണറായി വിജയൻ ഭക്തൻ;അടുത്ത തവണയും മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി നടേശൻ
  • വെള്ളാപ്പള്ളി നടേശൻ പിണറായി വിജയൻ ഭക്തനാണെന്നും അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞു.

  • അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

  • പിണറായി വിജയന്‍ രണ്ട് തവണ ശബരിമലയിൽ വന്നിട്ടുണ്ടെന്നും ഭക്തനല്ലെങ്കില്‍ സാധിക്കുമോയെന്നും ചോദിച്ചു.

View All
advertisement