• HOME
  • »
  • NEWS
  • »
  • film
  • »
  • Film review: കണ്ണിറുക്കലിനപ്പുറം എന്താണ് അഡാർ ലവ്?

Film review: കണ്ണിറുക്കലിനപ്പുറം എന്താണ് അഡാർ ലവ്?

പ്രിയ വാര്യരുടെ കണ്ണിറുക്ക് ചിത്രത്തിന്റെ പ്രതീക്ഷകൾ ദേശീയ തലത്തിലും ഉയർത്തിയിരുന്നു

പ്രിയ വാര്യർ

പ്രിയ വാര്യർ

  • Share this:
    #മീര മനു

    ഒരു കണ്ണിറുക്കിലൂടെ അനേകം പേരുടെ ചങ്കിടിപ്പ് കൂട്ടിയ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ചിത്രം ഒരു അഡാർ ലവ്, വാനോളം പ്രതീക്ഷകൾക്ക് നടുവിൽ വാലൻന്റൈൻ ദിനത്തിൽ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പ്രിയയും, റോഷനും (ചിത്രത്തിലെ പേരും അങ്ങനെ തന്നെ) നായികാ നായകന്മാരാവുന്ന ചിത്രം ഒരു പ്ലസ് ടു കാലത്തിൽ സംഭവിക്കുന്നു. മുൻപുള്ള രണ്ടു ചിത്രങ്ങൾക്കും സംവിധായകൻ ഒമർ ലുലു കോളേജ് ക്യാമ്പസുകളെ കൂട്ടുപിടിച്ചെങ്കിൽ, അൽപ്പം മാറി ഒരു സ്കൂളിനുള്ളിലേക്ക് ചേക്കേറിയിരിക്കുകയാണ് ഇപ്പോൾ. പോരാത്തതിന് പ്രിയ വാര്യരുടെ കണ്ണിറുക്ക് ചിത്രത്തിന്റെ പ്രതീക്ഷകൾ ദേശീയ തലത്തിലും ഉയർത്തിയിരുന്നു.



    അധികം മുഷിപ്പിക്കാതെ, ജനം ഏറ്റവും കൂടുതൽ കണ്ട കണ്ണിറുക്കും, മാണിക്യ മലരായ പൂവി ഗാനവും, ഫ്രീക് പെണ്ണെ നൃത്തരംഗവുമെല്ലാം ആദ്യ 30 മിനിറ്റിനുള്ളിൽ തന്നെ സിനിമയിൽ വന്നു പോകുന്നുണ്ട്. ഒരാൺകുട്ടിയും, പെൺകുട്ടിയും തമ്മിലെ കണ്ടു മുട്ടൽ മാത്രമല്ല, തൃകോണ പ്രണയം പോലും പരീക്ഷിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ക്ലാസ്റൂമിനുള്ളിലെ രംഗങ്ങളോട് അത്ര കണ്ടു മമത ഇല്ല എന്ന് സാരം. പ്രണയം മൊട്ടിടാനും അധികം ബുദ്ധിമുട്ടില്ല. മഴയത്ത് ഒരു കുടക്കീഴിൽ നടക്കുമ്പോഴേക്കും അവർ പ്രണയം തിരിച്ചറിയുന്നു. പക്ഷെ ഒരു ചുംബന രംഗം കഴിഞ്ഞിട്ടും ഔദ്യോഗിക പച്ചക്കൊടി ലഭിച്ചിട്ടില്ല.



    അധ്യാപകർ എവിടെപ്പോയെന്നാണോ? എവിടെയൊക്കെ തമാശ വേണോ, അവിടെയുണ്ടാവും അവർ. അതിനി കണക്ക് മാഷാണെങ്കിലും, പി.ടി. ടീച്ചറാണെങ്കിലും, എന്തിനേറെ പറയുന്നു, സ്കൂൾ പ്രിൻസിപ്പൽ വരെ കൃത്യമായി ഹാജരായിക്കോളും. പ്രേമത്തിലെ മലർ മിസ്സിനെ ജോർജ് പ്രണയിച്ചെങ്കിൽ, ഇവിടെ ബയോളജി പഠിപ്പിക്കുന്ന സ്നേഹ ടീച്ചർക്ക് പിന്നാലെ ആവശ്യത്തിനും, അനാവശ്യത്തിനും ചോദ്യങ്ങളുമായി വിദ്യാർത്ഥിയായ മണവാളൻ ഉണ്ട്.

    ഇതിനിടെ പ്രിയയും റോഷനും തമ്മിൽ തെറ്റുന്നു. കാരണം റോഷന്റെ വാട്സാപ്പിൽ നിന്നും അബദ്ധത്തിന് സ്കൂൾ ഗ്രൂപ്പിലേക്ക് പോകുന്ന അശ്‌ളീല ക്ലിപ്പുകളാണ്. ഇവിടെ നിന്നും മികച്ച രീതിയിൽ കൊണ്ടുപോകാമായിരുന്ന സ്ക്രിപ്റ്റ് എന്തുകൊണ്ടോ മറ്റേതൊക്കെയോ വഴിയിലൂടെ സഞ്ചരിച്ച്‌ ചോരയിൽ കുളിച്ചൊരു ക്ളൈമാക്സിൽ അവസാനിക്കുന്നു. കുറെയേറെ ചോദ്യങ്ങൾ മാത്രം ബാക്കി.

    First published: