തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്നും സൂപ്പർതാരങ്ങൾ കേരളത്തിൽ സൂപ്പർ ഹിറ്റ് ആയ പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ റീമേക് അവകാശത്തിനായി മത്സരിക്കുന്നു.
ഒരു ആരാധകനും സൂപ്പർസ്റ്റാറും തമ്മിലുള്ള സംഘർഷം യൂണിവേഴ്സൽ തീം ആണെന്നത് കൊണ്ട് വളരെ അധികം പ്രസക്തി ഉണ്ട് എന്ന് മനസിലാക്കി ഇതര ഭാഷാ പ്രമുഖർ റീ മേക് ചെയാൻ ആഗ്രഹം പ്രകടിപ്പിച്ചു വന്നു. ഉടൻ തന്നെ റീമേക് അവകാശം ഉടമ്പടി ഒപ്പുവയ്ക്കുമെന്നാണ് വിവരം.
പൃഥ്വിരാജും സുരാജും ഒരു സൂപ്പർ താരവും ആരാധകനുമായി അഭിനയിച്ചിരിക്കുന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് കേരളത്തിൽ. ചിത്രം ജി.സി.സി. രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശ രാഷ്ട്രങ്ങളിൽ ചിത്രം ഇക്കഴിഞ്ഞ ദിവസം റിലീസായി.
ജീൻ പോൾ ലാൽ ആണ് ചിത്രത്തിന്റെ സംവിധായകൻ.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.