Prithviraj in Khalifa | 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും'; വരുന്നു പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ'

Last Updated:

Prithviraj and Vysakh join hands for Khalifa | ദുബായ് പശ്ചാത്തലത്തിൽ ബിഗ് ബജറ്റ് ചിത്രം

ഖലീഫയിൽ പൃഥ്വിരാജ്
ഖലീഫയിൽ പൃഥ്വിരാജ്
ജന്മദിനത്തിൽ മറ്റൊരു വമ്പൻ ചിത്രവുമായി പൃഥ്വിരാജ് (Prithviraj Sukumaran). പോക്കിരി രാജക്ക് ശേഷം മലയാളത്തിൻ്റെ ഹിറ്റ് മേക്കർ വൈശാഖും (Vysakh) പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഖലീഫ’ എന്ന് പേര് നൽകിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
advertisement
ജന്മദിനത്തിൽ തന്നെ പ്രഭാസ് ചിത്രം ‘സലാർ’ലെ പൃഥ്വിരാജ് കഥാപാത്രത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. വരദരാജ മന്നാർ ആയി പൃഥ്വിരാജ് വേഷമിടും. “പൃഥ്വിരാജ് സാറും സിനിമയിലുണ്ട്. സിനിമയിൽ അദ്ദേഹത്തെ ലഭിച്ചതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്. അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാൻ സമ്മതിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എന്ന് പ്രഭാസ് മുൻപ് പറഞ്ഞിരുന്നു.
advertisement
കൈതി, മാസ്റ്റർ, ദസ്ര തുടങ്ങിയ വമ്പൻ തെന്നിന്ത്യൻ സിനിമകൾക്കായി സഹകരിച്ചിട്ടുള്ള സത്യൻ സൂര്യയാണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമദ്, ആർട്- ഷാജി നടുവിൽ, പ്രൊമോഷൻ കൺസൽട്ടൻറ് – വിപിൻ കുമാർ, പി.ആർ.ഒ.- ശബരി.
Summary: Prithviraj Sukumaran and Vysakh join hands for the movie Khalifa, which is being made on a big budget against the backdrop of Dubai. The announcement came on the 40th birthday of the actor. Prithviraj and Vysakh had earlier associated for the hit movie Pokkiri Raja
മലയാളം വാർത്തകൾ/ വാർത്ത/Film/
Prithviraj in Khalifa | 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും'; വരുന്നു പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ'
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement