• HOME
  • »
  • NEWS
  • »
  • film
  • »
  • നമ്മൾ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; ആദ്യ ഭാഗം അടുത്ത വർഷമെന്ന് ഋഷഭ് ഷെട്ടി

നമ്മൾ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; ആദ്യ ഭാഗം അടുത്ത വർഷമെന്ന് ഋഷഭ് ഷെട്ടി

പ്രഖ്യാപനം കാന്താര നൂറ് ദിവസം പൂർത്തിയാക്കിയതിന്റെ ആഘോഷ വേളയിൽ

കാന്താര

കാന്താര

  • Share this:

    കാന്താരയ്ക്ക് പുതിയ ഭാഗം പ്രഖ്യാപിച്ച് സംവിധായകും നായകനമായ ഋഷഭ് ഷെട്ടി. സിനിമയുടെ പ്രദർശനം നൂറ് ദിവസം പൂർത്തിയാക്കിയ വേളയിലാണ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടുള്ള പ്രഖ്യാപനം എത്തിയത്. കൂടാതെ, ഇരട്ടി ആകാംക്ഷയ്ക്കുള്ള വകുപ്പും പ്രഖ്യാപനത്തിൽ ഋഷഭ് ഷെട്ടി കരുതിയിട്ടുണ്ട്.

    സാധാരണ സൂപ്പർ ഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗമാണ് പിന്നീട് പ്രഖ്യാപിക്കാറ്. എന്നാൽ, കാന്താരയുടെ ആദ്യ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ചത്. നൂറാം ദിനാഘോഷത്തിൽ ഋഷഭ് ഷെട്ടി പ്രേക്ഷകരോടായി പറഞ്ഞത് ഇങ്ങനെ,


    “നിങ്ങൾ കണ്ടു കഴിഞ്ഞത് കാന്താരയുടെ രണ്ടാം ഭഗമാണ്, ആദ്യ ഭാഗം അടുത്ത വർഷം എത്തും”. കാന്താരയുടെ ചിത്രീകരണം നടക്കുമ്പോൾ തന്നെ രണ്ട് ഭാഗങ്ങളാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. കാന്താരയ്ക്ക് പ്രേക്ഷകർ നൽകിയ പിന്തുണയാണ് സിനിമ തുടരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.

    Also Read- RRR താരം ജൂനിയര്‍ എന്‍ടിആറും വെട്രിമാരനും കൈകോര്‍ക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം
    ആദ്യ ഭാഗത്തിനായുള്ള എഴുത്ത് പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ സിനിമയുടെ വിശദാംശങ്ങൾ പറയാനികില്ലെന്നും സംവിധായകൻ വ്യക്തമാക്കി.

    ഋഷഭ് ഷെട്ടി തന്നെയാണ് കാന്തരയുടെ സംവിധാനവും തിരക്കഥയും നിർവഹിച്ചത്. സെപ്റ്റംബർ 30 ന് പുറത്തിറങ്ങിയ ചിത്രം ഇതിനകം 450 കോടിയാണ് നേടിയത്.

    Published by:Naseeba TC
    First published: