ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കിയ അസുരന്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. സുര്യയെ നായകനാക്കി ഒരുക്കുന്ന വാടിവാസല്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോള്‍, സൂരി, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിടുതലൈ എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നു. ഇതിന് ശേഷമാകും വെട്രിമാരന്‍ ജൂനിയര്‍ എന്‍ടിആറുമായുള്ള ചിത്രത്തിലേക്ക് പ്രവേശിക്കുക.