ഇന്റർഫേസ് /വാർത്ത /Film / Romancham | 50 കോടി നേടി, 107 തിയേറ്ററുകളിൽ 50 ദിവസം ഓടി; രോമാഞ്ചിഫിക്കേഷൻ നൽകി 'രോമാഞ്ചം'

Romancham | 50 കോടി നേടി, 107 തിയേറ്ററുകളിൽ 50 ദിവസം ഓടി; രോമാഞ്ചിഫിക്കേഷൻ നൽകി 'രോമാഞ്ചം'

രോമാഞ്ചം

രോമാഞ്ചം

വൈഡ് റിലീസ് നാളുകളിൽ ഇത്രയും ദിവസം ഒരു മലയാള സിനിമയുടെ പ്രദർശനം വിരളമാണ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

മലയാള സിനിമയുടെ സമീപകാല ചരിത്രത്തിൽ റെക്കോർഡ് നേട്ടവുമായി ‘രോമാഞ്ചം’ (Romancham movie). ചിത്രം തിയേറ്ററിൽ 50 ദിവസത്തെ പ്രദർശനം പൂർത്തിയാക്കിയിരുന്നു. ഈ വേളയിൽ സംസ്ഥാനത്തൊട്ടാകെ 107 തിയേറ്ററുകളിൽ സിനിമ സ്ക്രീൻ ചെയ്യുന്നുണ്ട്. ലോകമെമ്പാടുമായി 68 കോടി രൂപ കളക്ഷൻ ഇനത്തിൽ നേടി എന്ന് ട്രേഡ് അനലിസ്റ്റുമാർ നിരത്തുന്ന കണക്കിൽ പറയുന്നു.

വൈഡ് റിലീസ് നാളുകളിൽ ഇത്രയും ദിവസം ഒരു മലയാള സിനിമ പ്രദർശനം തുടരാൻ സാധ്യത കുറവാണ്.

കേരള ബോക്സ് ഓഫീസിൽ 41 കോടി, ഇന്ത്യയിലെ മറ്റിടങ്ങളിൽ 4.1 കോടി, വിദേശ കളക്ഷൻ 22.9 കോടി എന്നിങ്ങനെയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.

സിൻനിമയിലെ ‘നിങ്ങൾക്കാദരാഞ്ജലി നേരട്ടെ’ എന്ന ഗാനം ചുരുങ്ങിയ കാലം കൊണ്ട് ട്രോളന്മാർ ഉൾപ്പെടെ ചേർന്ന് പാടി വിജയിപ്പിച്ചിരിക്കുന്നു.

Also read: Romancham | ഇതും ട്രെൻഡ് ആകുമോ? ആദരാഞ്ജലി നേരട്ടെ ഗാനത്തിന് ശേഷം ‘തലതെറിച്ചവരുമായി…’ രോമാഞ്ചം

ജോണ്‍പോള്‍ ജോര്‍ജ്ജ് പ്രൊഡക്ഷന്‍സിന്റെയും ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ജോണ്‍പോള്‍ ജോര്‍ജ്ജും ഗിരീഷ് ഗംഗാധരനും നിര്‍മ്മിച്ച ചിത്രം ജിതു മാധവനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, സജിന്‍ ഗോപു, എബിന്‍ ബിനൊ, ജഗദീഷ്, അനന്തരാമന്‍, ജോമോന്‍ ജോതിര്‍, അഫ്‌സല്‍, സിജു സണ്ണി, അസിം ജമാല്‍, ശ്രീജിത് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിന്‍ ശ്യാം സംഗീതവും സനു താഹിര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. 2007-ല്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന കുറച്ച് യുവാക്കളുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ഹൊറര്‍-കോമഡി സിനിമയാണ്.

Summary: ‘Romancham’ movie completed 50 days of theatre run and crosses a box office collection of Rs 50 crores. The movie is currently been screened across 107 theatres

First published:

Tags: Romancham, Soubin Shahir, Soubin Shahir actor