• HOME
  • »
  • NEWS
  • »
  • film
  • »
  • Romancham | ഇതും ട്രെൻഡ് ആകുമോ? ആദരാഞ്ജലി നേരട്ടെ ഗാനത്തിന് ശേഷം 'തലതെറിച്ചവരുമായി...' രോമാഞ്ചം

Romancham | ഇതും ട്രെൻഡ് ആകുമോ? ആദരാഞ്ജലി നേരട്ടെ ഗാനത്തിന് ശേഷം 'തലതെറിച്ചവരുമായി...' രോമാഞ്ചം

ചിത്രം ഫെബ്രുവരി 3ന് റിലീസ് ആകുന്നു

രോമാഞ്ചം

രോമാഞ്ചം

  • Share this:

    തിയേറ്ററിൽ റിലീസ് ചെയ്യുന്നതിനും മുൻപേ, മറ്റു ചിത്രങ്ങളുടെ ഇടയിൽ കേട്ട ആദരാഞ്ജലി നേരട്ടെ… ഗാനം പിറന്ന ‘രോമാഞ്ചം’ സിനിമയിൽ നിന്നും അടുത്ത ഗാനം പുറത്തിറങ്ങി. ജോൺ പോൾ ജോർജ് പ്രോഡക്ഷന്റെയും, ഗുഡ്‌വിൽ എന്റെർറ്റെയിൻമെന്റിന്റെയും ബാനറിൽ ജോൺപോൾ ജോർജ്, ജോബി ജോർജ്, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 3ന് റിലീസ് ആകുന്നു.

    നവാഗതനായ ജിത്തു മാധവൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിലെ ‘തലതെറിച്ചവർ’ എന്ന അടുത്ത ഗാനം ലോകമെമ്പാടുമുള്ള മലയാളികൾ രോമാഞ്ചിഫിക്കേഷനോടെ ഏറ്റെടുക്കുമോ എന്നാണ് ഇനി കാത്തിരിപ്പു. സ രി ഗ മ മലയാളം എന്ന മ്യൂസിക് കമ്പനിയുമായി ചേർന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

    Also read: Manjummal Boys | സൗബിനും ഭാസിയും; ‘മഞ്ഞുമ്മൽ ബോയ്സ്’ കൊടൈക്കനാലിൽ

    സുഷിൻ ശ്യാമിന്റെ സംഗീതത്തിന് വിനായക് ശശികുമാറിന്റെ വരികളും സിയാ ഹുൾ ഹക്കിന്റെയും, എം.സി. കൂപ്പറിന്റെയും ശബ്ദവും ചേർന്നുള്ള ഗാനമാണിത്.

    ആദരാഞ്ജലി നേരട്ടെ… എന്ന ആദ്യ ഗാനം സോഷ്യൽ മീഡിയയിലും റീൽസുകളിലും ട്രെൻഡിങായി തുടരുന്നു. ഛായാഗ്രഹണം- സാനു താഹിർ. ഗപ്പി, അമ്പിളി എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോൺപോൾ ജോർജ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രോമാഞ്ചം. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

    Summary: Malayalam movie Romancham, which was noted for a trending song in theatres, has released the second one. The Soubin Shahir- starrer is slated for a release in February 2023

    Published by:user_57
    First published: