• HOME
  • »
  • NEWS
  • »
  • film
  • »
  • Happy birthday Roshan Mathew | വർത്തമാനം, ആണും പെണ്ണും, ചതുരം, കുരുതി... കൈനിറയെ ചിത്രങ്ങളുമായി റോഷൻ മാത്യു

Happy birthday Roshan Mathew | വർത്തമാനം, ആണും പെണ്ണും, ചതുരം, കുരുതി... കൈനിറയെ ചിത്രങ്ങളുമായി റോഷൻ മാത്യു

Roshan Mathew has a slew of projects in Malayalam | ഈ പിറന്നാളിന് കൈനിറയെ ചിത്രങ്ങളുമായി റോഷൻ

റോഷൻ മാത്യു

റോഷൻ മാത്യു

  • Share this:
    മലയാള സിനിമയിലെ യുവ താരനിരയിലെ ഇളമുറക്കാരൻ റോഷൻ മാത്യുവിന് ഇന്ന് ജന്മദിനം. 'സീ യു സൂൺ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട താരമായി മാറിയ റോഷന് ഈ പിറന്നാളിന് കൈനിറയെ ചിത്രങ്ങളുണ്ട്. മൂത്തോൻ, കപ്പേള തുടങ്ങിയ ചിത്രങ്ങളിലെ റോഷന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

    കഴിഞ്ഞ ദിവസമാണ് റോഷൻ ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരക്കുന്ന 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്.

    മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാർച്ച് 26ന് ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും.




    റോഷന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വർത്തമാനം. പാർവതി തിരുവോത്താണ് ഈ സിനിമയിലെ നായിക. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിൽ ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം പശ്ചാത്തലമാവുന്നു.

    ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചിരുന്നു. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്രീൻവിച്ച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

    കുരുതി എന്ന ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് റോഷൻ. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ 'കുരുതി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാര്യ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!’ ഇതാണ് സിനിമയുടെ ടാഗ് ലൈൻ.

    റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ്‌ വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്.‌

    Summary: Roshan Mathew is celebrating his birthday today with a handful of projects in Malayalam cinema. The actor shot to fame with his portrayal 'C u Soon', a film shot during lockdown and later released on digital platform
    Published by:user_57
    First published: