സൈജു കുറുപ്പ്, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ. യൂസഫ് നിർമ്മിക്കുന്ന ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചലച്ചിത്ര താരങ്ങളായ നിവിൻ പോളി, ആസിഫ് അലി, മഞ്ജു വാര്യർ, സൂരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്ജ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
View this post on Instagram
നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അൽജു നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ- തോമസ് ജോസ് മാർക്ക്സ്റ്റോൺ, ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം- ഷാൻ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എഡിറ്റർ- അഭിഷേക് ജി.എ., കല- ജിതിൻ ബാബു, പോസ്റ്റർ ഡിസൈൻ- ഫെബിൻ ഷാഹുൽ, വിഎഫ്എക്സ്- സന്ദീപ് ഫ്രാഡിയൻ. ‘റോയി’ എന്ന ചിത്രത്തിനു ശേഷം സനൂബ് കെ. യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്’. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Saiju Kurup and Sunny Wayne in the movie ‘Written and Directed by God’. Watch the first look poster here
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.