'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി
- Published by:Rajesh V
- news18-malayalam
Last Updated:
K Muraleedharan | ''ഇനിയും അടച്ചിട്ടാൽ താനടക്കം ഗുരുവായൂരിൽ തൊഴാൻ പോകും. ശബരിമലയിൽ കൈ പൊള്ളിയതു കൊണ്ടു മതിയായില്ലേ? ''
തിരുവനന്തപുരം: പ്രാർത്ഥന കൊണ്ടുള്ള മനഃസമാധാനം വേണ്ടെന്നും ‘സ്മോൾ’അടിച്ചിട്ടുള്ളതു മതിയെന്നുമാണോ മുഖ്യമന്ത്രിയുടെ നയമെന്ന് കെ.മുരളീധരൻ എംപി. ഇനിയും അടച്ചിട്ടാൽ താനടക്കം ഗുരുവായൂരിൽ തൊഴാൻ പോകും. ശബരിമലയിൽ കൈ പൊള്ളിയതു കൊണ്ടു മതിയായില്ലേ? ആരോഗ്യ പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് ആരാധനാലയങ്ങൾ തുറന്നുകൊടുക്കണം. മദ്യഷാപ്പിനു മുന്നിൽ ക്യൂ നിന്നാൽ കോവിഡ് വരില്ലെന്നും ആരാധനാലയങ്ങളുടെ മുന്നിൽ നിന്നാൽ വരുമെന്നുമാണോ സർക്കാർ കരുതുന്നതെന്നു മുരളീധരൻ ചോദിച്ചു.
നിയമസഭ വെർച്വൽ ആയി ചേരാനുള്ള നീക്കം ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയിൽ പാർലമെന്റ് ചേരാനിരിക്കെ അതിലും വളരെയധികം സൗകര്യങ്ങളുള്ള കേരള നിയമസഭ ചേരുന്നതിന് എന്താണു തടസ്സമെന്നും അദ്ദേഹം ചോദിച്ചു. മദ്യഷാപ്പിൽ പാലിക്കാത്ത സാമൂഹിക അകലം നിയമസഭയിൽ മാത്രം പാലിക്കണമെന്നു ശഠിക്കുന്നതിൽ മറ്റു താൽപര്യമുണ്ട്. ബ്രേക് ദി ചെയിൻ എന്നാൽ പ്രതിപക്ഷവുമായുള്ള ബന്ധം മുറിക്കുക എന്നല്ല.
TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]
ട്രെയിനുകൾക്കുള്ള സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കിയ സംസ്ഥാന നടപടി പിൻവലിക്കണം. തിരുവനന്തപുരത്തു നിന്നു കയറുമ്പോൾ കോവിഡില്ലെന്നും വർക്കലയിൽ ഇറങ്ങിയാൽ കോവിഡ് കൂടുമെന്നും പറയുന്നതിന് എന്തു യുക്തിയാണ്? ട്രെയിൻ തടയൽ സമരത്തിനു പ്രതിപക്ഷത്തെ നിർബന്ധിതരാക്കരുത്. വിദേശത്തു മരിച്ച പ്രവാസികളിൽ സാമ്പത്തികമായി വലിയ വിഷമം അനുഭവിക്കുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കണം. സർക്കാർ ക്വറന്റീൻ പൂർണമായും പരാജയപ്പെട്ടെന്നും വൈകിട്ടത്തെ ‘തള്ള്’ മാത്രമേ അക്കാര്യത്തിൽ ഉളളൂവെന്നും മുരളീധരൻ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2020 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി