ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ക്വാറൻറ്റീൻ വ്യവസ്ഥകൾ ലംഘിച്ചുവെന്ന പ്രചാരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം.
കണ്ണൂർ: കണ്ണൂരിൽ ആരോഗ്യ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി മനോജ്, വില്ലേജ് ഓഫീസർ മുരളി, അജയകുമാർ, അനിൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ചുമത്തിയത്. പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ക്വാറൻറ്റീൻ വ്യവസ്ഥകൾ ലംഘിച്ചുവെന്ന പ്രചാരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം.
TRENDING:George Floyd Murder | വംശവെറിക്കെതിരെയുള്ള നൂറ്റാണ്ടിലെ ചെറുത്തു നിൽപ്പ്[PHOTOS]ദേവിക: കോവിഡ് കാലത്തെ കണ്ണീർക്കണം; ഒന്നിനും കാത്ത് നിൽക്കാതെ അവൾ യാത്രയായി [NEWS]ഓൺലൈൻ ക്‌ളാസ് എടുക്കുന്ന ടീച്ചറെ 'ബ്ലൂ ടീച്ചറാക്കി' ഫെയ്‌ക് അക്കൗണ്ടുകൾ; ഇതോ സമ്പൂർണ്ണ സാക്ഷരത എന്ന് സോഷ്യൽ മീഡിയ [PHOTOS]
രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായ തോതിൽ കഴിക്കുകയായിരുന്നു. ഇപ്പോഴും കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ബംഗളുരുവിൽ നിന്ന് കഴിഞ്ഞ മാസം 20 ന് എത്തിയ സഹോദരിയുമായി ഇവർ സമ്പർക്കത്തിലായിട്ടുണ്ടെന്നും ക്വാറന്റീൻ വ്യവസ്ഥകൾ പാലിച്ചില്ലെന്നുമായിരുന്നു ആക്ഷേപം.
advertisement
തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രവർത്തകർ ഉൾപ്പെടെ നാലു പേരാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2020 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ