സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ക്വീൻ, കളർപടം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിൻ ജോസ്, ഷീല, ദേവയാനി, 96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗം’ (Anuragam movie) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറിൽ സുധിഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ഗോപി നിർവഹിക്കുന്നു.
‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗ’ത്തിന്റെ തിരക്കഥ ഒരുക്കുന്നത് അശ്വിൻ ജോസ് തന്നെയാണ്. മനു മഞ്ജിത്ത്, മോഹൻ കുമാർ, ടിറ്റോ പി. തങ്കച്ചൻ എന്നിവരുടെ വരികൾക്ക് നവാഗതനായ ജോയൽ ജോൺസ് സംഗീതം പകരുന്നു.
എഡിറ്റിംഗ്- ലിജോ പോൾ, പ്രൊജക്റ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കല-അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്., മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ്- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, നൃത്തം- അനഘ, റീഷ്ദാൻ, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്, ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, ഡിജിറ്റൽ പി.ആർ.ഒ.: എ.എസ്. ദിനേശ്, വൈശാഖ് സി. വടക്കേവീട്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്. മെയ് അഞ്ചിന് ‘അനുരാഗം’ പ്രദർശനത്തിനെത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gautham Menon, Gautham Menon in Malayalam, Malayalam cinema 2023