advertisement

Nalla Nilavulla Raathri | ത്രില്ലടിപ്പിക്കുന്ന ടീസർ; സാന്ദ്ര തോമസിന്റെ 'നല്ല നിലാവുള്ള രാത്രി'

Last Updated:

സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു മലയാള സിനിമ

നല്ല നിലാവുള്ള രാത്രി
നല്ല നിലാവുള്ള രാത്രി
നവാഗത സംവിധായകൻ മർഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ (Nalla Nilavulla Raathri) എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ്‌ ചിത്രം നിർമിക്കുന്നത്. എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ ‘താനാരോ തന്നാരോ എന്ന ഗാനം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിയിരുന്നു.
advertisement
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ – ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിഡ്സൺ സി.ജെ., ക്രിയേറ്റിവ് ഹെഡ് – ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് – രാജശേഖരൻ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, ആർട്ട് – ത്യാഗു തവനൂർ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – അമൽ, ചീഫ് അസ്സോസിയേറ്റ് – ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ – യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സാണ് തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത്.
advertisement
Summary: Teaser for Malayalam movie Nalla Nilavulla Raathri, produced by Sandra Thomas, drops
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
Nalla Nilavulla Raathri | ത്രില്ലടിപ്പിക്കുന്ന ടീസർ; സാന്ദ്ര തോമസിന്റെ 'നല്ല നിലാവുള്ള രാത്രി'
Next Article
advertisement
മുജ്തബ ഖമനയി സ്വവർഗാനുരാഗിയെന്ന രഹസ്യാന്വേഷണ വിവരമറിഞ്ഞ് ട്രംപിന് ചിരി അടക്കാനായില്ലെന്ന് റിപ്പോർട്ട്
മുജ്തബ ഖമനയി സ്വവർഗാനുരാഗിയെന്ന രഹസ്യാന്വേഷണ വിവരമറിഞ്ഞ് ട്രംപിന് ചിരി അടക്കാനായില്ലെന്ന് റിപ്പോർട്ട്
  • ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി സ്വവർഗാനുരാഗിയാണെന്ന് യുഎസ് ഏജൻസികൾ വിശ്വസിക്കുന്നു

  • ഈ വിവരം രഹസ്യാന്വേഷണ ബ്രീഫിംഗിൽ അറിയിച്ചപ്പോൾ പ്രസിഡന്റ് ട്രംപ് പൊട്ടിച്ചിരിച്ചുവെന്ന് റിപ്പോർട്ട്

  • മുജ്തബയുടെ ലൈംഗികതയെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല

View All
advertisement