advertisement

ലോക്ക്ഡൗൺ അഭ്യൂഹം മാത്രം! ഇന്ധന വിതരണത്തിൽ ആശങ്കവേണ്ടെന്ന് കേന്ദ്രം

Last Updated:

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന പ്രചരണങ്ങൾ കേന്ദ്രസർക്കാർ തള്ളി. ഇന്ധന വിതരണവും വിതരണ ശൃംഖലകളും സുരക്ഷിതമാണെന്നും പരിഭ്രാന്തി വേണ്ടെന്നും സർക്കാർ അറിയിച്ചു

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇറാൻ യുദ്ധവും അതിന്റെ ആഗോള പ്രത്യാഘാതങ്ങളും കാരണം രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇത്തരം അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അഭ്യർത്ഥിച്ചു.
പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾ ആഗോള വിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ ഊർജം, വിതരണ ശൃംഖല, അത്യാവശ്യ സാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആഗോള സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് 'എക്സിൽ' പങ്കുവെച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഇന്ധനവും മറ്റ് അത്യാവശ്യ സാധനങ്ങളും തടസമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ പൂർണമായും തെറ്റാണ്. ഞാൻ ഇത് വ്യക്തമാക്കട്ടെ. അത്തരമൊരു നിർദേശം ഭാരത സർക്കാരിന്റെ പരിഗണനയിലില്ല," മന്ത്രി പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും വെല്ലുവിളികളെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികൃതർ കൃത്യസമയത്തും സജീവമായും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇതും വായിക്കുക: ഇന്ധനപ്രതിസന്ധി മറികടക്കാൻ കേന്ദ്രം; പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു; ഡീസലിന്റെ തീരുവ പൂർണമായി ഒഴിവാക്കി
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്തമില്ലാത്തതും ദോഷകരവുമായ പ്രവൃത്തിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജ്യത്ത് ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ആശങ്ക പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാചക വാതക സിലിണ്ടറുകൾ ബുക്ക് ചെയ്ത് ലഭിക്കാൻ 35 ദിവസം വരെ വൈകുന്നുവെന്ന് ആരോപിച്ച അവർ, ഇതാണോ ബിജെപിയുടെ പദ്ധതിയെന്നും ജനങ്ങളെ വീടിനുള്ളിൽ പൂട്ടിയിടാൻ ശ്രമിക്കുകയാണോ എന്നും ചോദിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ ലോക്ക്ഡൗണിനെ അനുസ്മരിച്ച മമത, അത്തരം സാഹചര്യം വന്നാലും തങ്ങൾ പോരാടുമെന്നും വ്യക്തമാക്കി.
advertisement
മമതയുടെ ഈ പ്രസ്താവനകൾക്കും ഓൺലൈനിൽ പടരുന്ന ചർച്ചകൾക്കും പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
Summary: Union Minister Hardeep Singh Puri has dismissed rumours of a nationwide lockdown triggered by the ongoing Iran war, labeling such claims as "completely false." He assured the public that India's fuel and essential supply chains remain stable despite global geopolitical tensions. The minister clarified that the Government of India has no plans to impose a lockdown and urged citizens not to panic.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്ക്ഡൗൺ അഭ്യൂഹം മാത്രം! ഇന്ധന വിതരണത്തിൽ ആശങ്കവേണ്ടെന്ന് കേന്ദ്രം
Next Article
advertisement
ലോക്ക്ഡൗൺ അഭ്യൂഹം മാത്രം! ഇന്ധന വിതരണത്തിൽ ആശങ്കവേണ്ടെന്ന് കേന്ദ്രം
ലോക്ക്ഡൗൺ അഭ്യൂഹം മാത്രം! ഇന്ധന വിതരണത്തിൽ ആശങ്കവേണ്ടെന്ന് കേന്ദ്രം
  • ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നത് തെറ്റായ അഭ്യൂഹമാണ്

  • ഇന്ധനവും അത്യാവശ്യ സാധനങ്ങളും രാജ്യത്തുടനീളം തടസമില്ലാതെ ലഭ്യമാക്കാൻ സർക്കാർ ഉറപ്പ് നൽകി

  • ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അധികൃതർ സജീവമായി പ്രവർത്തിക്കുന്നു

View All
advertisement