• HOME
  • »
  • NEWS
  • »
  • film
  • »
  • Nalla Nilavulla Rathri | ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ; 'നല്ല നിലാവുള്ള രാത്രി' ട്രെയ്‌ലർ

Nalla Nilavulla Rathri | ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ; 'നല്ല നിലാവുള്ള രാത്രി' ട്രെയ്‌ലർ

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് 'നല്ല നിലാവുള്ള രാത്രി'

നല്ല നിലാവുള്ള രാത്രി

നല്ല നിലാവുള്ള രാത്രി

  • Share this:

    സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും (Sandra Thomas) വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ച് നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’ (Nalla Nilavulla Raathri) സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

    Also read: Kochi Water Metro | കൊച്ചി വാട്ടർ മെട്രോയിൽ നൃത്തം ചെയ്‌തും പാട്ട് പാടിയും സാന്ദ്ര തോമസിന്റെ ‘നല്ല നിലാവുള്ള രാത്രി’ ടീം

    മെയ് രണ്ടാം പകുതിയിൽ ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തിയേറ്ററുകളിൽ എത്തിക്കും.

    സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് ‘നല്ല നിലാവുള്ള രാത്രി’. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ്- ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിഡ്സൺ സി.ജെ., ക്രിയേറ്റിവ് ഹെഡ്- ഗോപികാ റാണി, സംഗീത സംവിധാനം- കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി- രാജശേഖരൻ, കലാസംവിധാനം- ത്യാഗു തവനൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ദിനിൽ ബാബു, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ്- ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, ഡിസൈൻ- യെല്ലോടൂത്ത്, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പറ്റ് മീഡിയ.

    Published by:user_57
    First published: