ഇന്റർഫേസ് /വാർത്ത /Film / IFFK: ദി ഡാർക്ക് റൂം മികച്ച ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകൻ

IFFK: ദി ഡാർക്ക് റൂം മികച്ച ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകൻ

lijo jose

lijo jose

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: മോണിക്ക ലൈരാനയുടെ ചിത്രം ദി ഡാർക്ക് റൂംന് 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സുവർണ്ണ ചകോരം. 15 ലക്ഷം രൂപ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും അടങ്ങുന്നതാണവാർഡ്. ഈ.മ.യൗവിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള രജത ചകോരം ഏറ്റു വാങ്ങി.  ഗോവാ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനും സംവിധായകനുമുള്ള അവാർഡുകൾ നേടിയ ചിത്രമാണ് ഈ.മ.യൗ.

    അനാമിക ഹക്സർ (ടേക്കിങ് ദി ഹോഴ്സ് ടു ഈട് ജിലേബിസ്) മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരം ഏറ്റു വാങ്ങി. സ്പെഷ്യൽ ജൂറി പരാമർശം ഛായാഗ്രാഹകൻ സൗമ്യനാന് സാഹി നേടി. ടേക്കിങ് ദി ഹോഴ്സ് ടു ഈട് ജിലേബിസ് ആണ് ചിത്രം. ചിത്രത്തിനുള്ള പ്രത്യേക പരാമർശം ദി സൈലൻസ് നേടി.

    തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ജേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    സംവിധായകൻ അജയന്റെ തീർത്തും ആകസ്മികമായുള്ള മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. 160 നു മേൽ ചിത്രങ്ങൾ 13 വേദികളിലായി പ്രദര്ശിപ്പിക്കപ്പെട്ട മേളയാണ്. പ്രളയ ദുരിതാശ്വാസത്തിനായി ഹോപ്പ് ആൻഡ് റീബിൾഡ് എന്ന വിഷയത്തിന് ഊന്നൽ നൽകിയാണ് മേള നടത്തിയത്.

    First published:

    Tags: Eemaayau, Iffk, International film festival, International Film Festival of Kerala