Kurup Movie | 'ഡിങ്കിരി ഡിങ്കാലെ'; കുറുപ്പിനായി ദുല്‍ഖര്‍ പാടിയ ഗാനം പുറത്തിറങ്ങി

Last Updated:

കുറുപ്പ് എന്ന പുതിയ ചിത്രത്തിനായി ദുല്‍ഖര്‍ പാടിയ പാട്ട് പുറത്തിറക്കി.

അരുംകൊല ചെയ്ത് ഇന്നും പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച 'ഡിങ്കിരി ഡിങ്കാലെ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. കക്കോടന്‍ സുലൈമാന്‍ ഈണമിട്ട ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ടെറി ബത്തേരിയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചിരുന്നു.
തമ്പാനൂര്‍ ന്യൂ തീയറ്ററില്‍ ബുക്കിംഗ് ഹൗസ്ഫുള്‍ ആയതോടെ കൂടുതല്‍ ഷോകള്‍ ആഡ് ചെയ്തു. കോവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് നേട്ടമാണെന്ന് ന്യൂ തീയറ്റര്‍ ഉടമയും നിര്‍മാതാവും കൂടിയായ വിശാഖ് സുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ 'പകലിരവുകള്‍' എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് നവംബര്‍ 12നാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 400ലേറെ തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുക.
advertisement
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്.
advertisement
കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ - വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് - റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് - പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - ഷുഹൈബ് SBK, പോസ്റ്റര്‍ ഡിസൈന്‍ - ആനന്ദ് രാജേന്ദ്രന്‍ & എസ്തെറ്റിക് കുഞ്ഞമ്മ.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kurup Movie | 'ഡിങ്കിരി ഡിങ്കാലെ'; കുറുപ്പിനായി ദുല്‍ഖര്‍ പാടിയ ഗാനം പുറത്തിറങ്ങി
Next Article
advertisement
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
സച്ചിൻ പൈലറ്റും കനയ്യകുമാറുമടക്കം നാല് കോൺഗ്രസ് നേതാക്കൾ നിരീക്ഷകരായി കേരളത്തിലേക്ക്
  • സച്ചിൻ പൈലറ്റ്, കനയ്യകുമാർ, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർ കേരള നിരീക്ഷകരായി നിയമിച്ചു.

  • നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ നിയോഗിച്ചു.

  • മുന്നണികൾ സീറ്റ് വിഭജന ചർച്ചകൾ സജീവമാക്കി, യുഡിഎഫ് ഈ മാസം 15നകം ധാരണയിലേക്ക് നീങ്ങും.

View All
advertisement