തിരിച്ചു പോകാൻ പറഞ്ഞു, ചെമ്പനും ലിജോയും മടങ്ങിയത് അവാർഡുമായി

Last Updated:
ഏഴു ഫീച്ചർ ചിത്രങ്ങളും, മൂന്നു നോൺ-ഫീച്ചർ ചിത്രങ്ങളുമായി മലയാള സിനിമ തിളങ്ങിയ വർഷമായിരുന്നു ഇക്കഴിഞ്ഞ ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേള. ആ തിളക്കത്തിന് പത്തരമാറ്റേകി മികച്ച നടനായി ചെമ്പൻ വിനോദ് ജോസും, സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്, മലയാളം അപമാനം നേരിട്ട ഒരു മേള കൂടിയാണ് കടന്നു പോയത്.
മേളക്കിടയിൽ ഒരു മലയാളി സംവിധായകനോട് കേരളത്തിലേക്ക് മടങ്ങി പോകാൻ ആവശ്യപ്പെട്ട വർഷമാണിതെന്നും മലയാളി പ്രേക്ഷകർ ഓർക്കണം. ഐ.ഡി.യെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കമലിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. പ്രദർശന വേദിയിലേക്ക് വളരെ വൈകിയും ആളെ കടത്തി വിടാത്തത് ചോദ്യം ചെയ്തപ്പോഴാണ് അവാർഡ് നേടിയ ചലച്ചിത്ര സംവിധായകനും, എന്റർടൈൻമെന്റ് സൊസൈറ്റി ഓഫ് ഗോവയുടെ വൈസ് ചെയർപേഴ്‌സണുമായ രാജേന്ദ്ര തിലക് "നിങ്ങൾ കേരളത്തിൽ നിന്നുമാണെങ്കിൽ മടങ്ങി പോകൂ" എന്ന മറുപടി കൊടുത്ത്. അവിടെ നിന്നും ഒരു നടനും സംവിധായകനും മികച്ച അവാർഡുകൾ രണ്ടെണ്ണം സ്വന്തമാക്കി കേരളത്തിലേക്ക് മടങ്ങിയതാണ് കുറിക്കു കൊള്ളുന്ന മറുപടിയായത്. ഇ.മ.യൗ വെന്ന ചിത്രത്തിനാണ് ഇരുവരും അവാർഡ് സ്വന്തമാക്കിയത്.
advertisement
ദി ഗിൽറ്റി എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് പതിനഞ്ചു മിനിട്ടു ബാക്കി നിന്നപ്പോഴും നീണ്ട ക്യൂവിൽ കാത്തു നിൽക്കുന്ന ഡെലിഗേറ്റുകളെ കടത്തി വിടാൻ അധികാരികൾ തയ്യാറായില്ല. പലരും ഏതാണ്ട് മുക്കാൽ മണിക്കൂറിനു മുൻപേ ക്യൂവിൽ ഇടം പിടിച്ചവരാണ്. ഇത് ചോദ്യം ചെയ്തപ്പോഴാണ് കമലിന് ഇങ്ങനെ കേൾക്കേണ്ടി വന്നത്. എന്നാൽ മേള സി.ഇ.ഒ, അമേയ അഭ്യൻകാറിന് കമൽ പരാതി സമർപ്പിക്കുകയും അവർ മാപ്പു പറയുകയും ചെയ്തു.
advertisement
ശേഷം 29 ചലച്ചിത്ര പ്രവർത്തകർ ചേർന്ന് കമലിന് ഐകദാർഢ്യം പ്രഖ്യാപിച്ചു ഹർജി ഒപ്പിട്ടു സമർപ്പിക്കുകയും ചെയ്തു. ഇതിൽ മലയാളികളായ ഡോ. ബിജു, രാജീവ് രവി, റിമ കല്ലിങ്കൽ, ആഷിക് അബു, ദിലീഷ് പോത്തൻ, സക്കറിയ മുഹമ്മദ്, സമീർ താഹിർ, സനൽകുമാർ ശശിധരൻ, ശ്യാം പുഷ്ക്കരൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തിരിച്ചു പോകാൻ പറഞ്ഞു, ചെമ്പനും ലിജോയും മടങ്ങിയത് അവാർഡുമായി
Next Article
advertisement
‘സാവധാനം വരുന്നവർക്ക് സിംഹാസനം’; മേയർ സ്ഥാനം നിഷേധിക്കപ്പെട്ട ദീപ്തി മേരിക്ക് പിന്തുണയുമായി ടിനി ടോം
‘സാവധാനം വരുന്നവർക്ക് സിംഹാസനം’; മേയർ സ്ഥാനം നിഷേധിക്കപ്പെട്ട ദീപ്തി മേരിക്ക് പിന്തുണയുമായി ടിനി ടോം
  • കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ദീപ്തി മേരിക്ക് ടിനി ടോം സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചു.

  • മേയറേക്കാൾ വലിയ സ്ഥാനമാണ് ദീപ്തിയെ കാത്തിരിക്കുന്നതെന്ന് ടിനി ടോം അഭിപ്രായപ്പെട്ടു.

  • കോൺഗ്രസ് തീരുമാനം പ്രകാരം വി കെ മിനി മോൾ ആദ്യരണ്ടരക്കൊല്ലം മേയറായിരിക്കും, ദീപ്തിക്ക് സ്ഥാനം നിഷേധിച്ചു.

View All
advertisement