റിലീസ് അല്ല, എല്ലാവരുടെയും ആരോഗ്യമാണ് പ്രധാനം; കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസ് മാറ്റി വച്ച ശേഷം ടൊവിനോ തോമസ്

Last Updated:

Tovino Thomas movie Kilometers and Kilometers release postponed | കൊറോണ വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവയ്ക്കുന്ന ആദ്യ മലയാള സിനിമയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്

നാട്ടിൽ കൊറോണ വൈറസ് പടരുന്നതിന്റെ ഭാഗമായി തന്റെ പുതിയ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസ് മാറ്റി വയ്ക്കുന്നതായി നായകൻ ടൊവിനോ തോമസ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. കൊറോണ വ്യാപനത്തിന് ശേഷം റിലീസ് മാറ്റിവയ്ക്കുന്ന ആദ്യ മലയാള സിനിമയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ടൊവിനോയുടെ പോസ്റ്റ് ചുവടെ:
COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ - “കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.
നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം.
advertisement
നിങ്ങളുടെ സ്വന്തം
ടൊവീനോ തോമസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
റിലീസ് അല്ല, എല്ലാവരുടെയും ആരോഗ്യമാണ് പ്രധാനം; കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസ് മാറ്റി വച്ച ശേഷം ടൊവിനോ തോമസ്
Next Article
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement