Rocketry: The Nambi Effect | ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ 'റോക്കട്രി: ദി നമ്പി എഫക്ട്' ട്രെയ്‌ലർ തെളിഞ്ഞു
- Published by:user_57
- news18-malayalam
Last Updated:
Rocketry: The Nambi Effect | ആർ. മാധവന്റെ ആദ്യ സംവിധാന സംരംഭമായ 'റോക്കട്രി' പ്രദർശനത്തിനൊരുങ്ങുകയാണ്
‘റോക്കട്രി – ദി നമ്പി എഫക്ട്’ (Rocketry: The Nambi Effect) സിനിമയുടെ ട്രെയ്‌ലർ ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആയ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലെ NASDAQ-ൽ ആർ.മാധവന്റെയും (R. Madhavan) നമ്പി നാരായണന്റെയും (Nambi Narayanan) സാന്നിധ്യത്തിൽ അനാവരണം ചെയ്തു. ആർ. മാധവന്റെ ആദ്യ സംവിധാന സംരംഭമായ ‘റോക്കട്രി’ പ്രദർശനത്തിനൊരുങ്ങുകയാണ്.
ആർ. മാധവൻ ഡോ: നമ്പി നാരായണനൊപ്പം യുഎസിൽ ‘റോക്കട്രി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പര്യടനത്തലായിരുന്നു. ആ സമയത്താണ് ടെക്സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്. കൂടാതെ ഇപ്പോൾ അമേരിക്കയിൽ ന്യൂയോർക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലെ NASDAQ-ൽ മാധവന്റെയും നമ്പി നാരായണന്റെയും സാന്നിധ്യത്തിൽ ചിത്രത്തിന്റെ ട്രെയ്‌ലറും പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബിൽബോർഡ് ആണിത്.
75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ പ്രദർശിപ്പിച്ചിരുന്നു. ജൂൺ 3 എന്ന ദിവസം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ പേരിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കാനായി മാറ്റിവെക്കപ്പെടുമ്പോൾ ‘റോക്കട്രി’ എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമാണ്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
advertisement
#Rocketry Trailer launch at NASDAQ billboard at Timesquare❤🚀#RocketryTheFilm #Rocketrythenambieffect pic.twitter.com/b3Gpn7j6sb
— 𝕊yed AB 𝕂aderᴹᵃᵈʳᵃˢ (@SyedABKader) June 12, 2022
മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ മറ്റൊരു മലയാളിയുമുണ്ട്. ഈ സിനിമ നിർമ്മിച്ചത് വർഗീസ് മൂലൻ ആണ്. വ്യവസായിയായ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സ് ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.
advertisement
ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിൽ എത്തുന്ന റോക്കട്രിയിൽ സിമ്രനാണ് നായിക. ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ‘ക്യാപ്റ്റൻ’, ‘വെള്ളം’ സിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.
മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്. ചിത്രം ജൂലൈ ഒന്നിന് തിയെറ്ററുകളിൽ എത്തും.
advertisement
Summary: Trailer of the movie ‘Rocketry: The Nambi Effect’, a biopic on space scientist Nambi Narayanan got a huge display in Times Square, NewYork. The movie directed by R. Madhavan and co-directed by Prajesh Sen is slated for a take off on July 1
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2022 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Rocketry: The Nambi Effect | ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ 'റോക്കട്രി: ദി നമ്പി എഫക്ട്' ട്രെയ്‌ലർ തെളിഞ്ഞു