'എന്നെ കാണാൻ ആരും കാശൊന്നും ചിലവാക്കേണ്ട', ആദ്യമായി ലോഹിതദാസിനെ കണ്ട അനുഭവം ചിത്രീകരിച്ച്‌ ഉണ്ണി മുകുന്ദൻ

Last Updated:

മറ്റാരും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ആ കൂടിക്കാഴ്ചക്ക് ചിത്ര ഭാഷ്യം ഒരുങ്ങിയിരിക്കുന്നു

നീണ്ട 10 വർഷം പിന്നിലത്തെ കഥയാണ്. ഉണ്ണി മുകുന്ദൻ എന്ന അഭിനയ കുതുകി ആദ്യമായി ലോഹിതദാസ് എന്ന സംവിധായകനെ കണ്ട നിമിഷം. സിനിമ എന്നത് മോഹം മാത്രമാണന്ന്. എങ്ങനെ, എപ്പോ തുടങ്ങണം എന്നൊന്നും ഉണ്ണിക്കറിയില്ല. മേൽവിലാസം തപ്പിപിടിച്ച്‌ ലോഹിതദാസിന്റെ വീട്ടിലെത്തി. തീർത്തും ലാളിത്യം നിറഞ്ഞ മനുഷ്യൻ ഉമ്മറത്തേക്ക് വരുന്നു. ലോഹിതദാസ് വിടവാങ്ങിയിട്ടും കൃത്യം 10 വർഷം തന്നെ തികയുകയാണ്. മറ്റാരും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ആ കൂടിക്കാഴ്ചക്ക് ചിത്ര ഭാഷ്യം ഒരുക്കിയിരിക്കുന്നത് ആർട്ടിസ്റ് ഷമീൽ ആണ്. ഒപ്പം ഒരു വിവരണം ഇങ്ങനെ.



 




View this post on Instagram




 

Thank you Shamil for your time and effort. A decade old meeting that was life changing.. A decade old precious memory brought back to life... I'll cherish this for the rest of my life.... Thanks a lot brother 🤗@artist_shamil #Repost @artist_shamil with @get_repost ・・・ ഉണ്ണി മുകുന്ദൻ: ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്.... ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു .... ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു ലോഹി സാറിന് സഹികെട്ടു ... "ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും.... " ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു.... "ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? " അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി ആരെയും കണ്ടില്ല അവിടെ പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു ... എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു... ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ... ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് ..... ഞാൻ മൈൻഡ് ചെയ്തില്ല പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു "ഞാനാ ലോഹിതദാസ് " ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്? അതെന്റെ സ്വപ്നമാണ് സർ.... ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ...? എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്... എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട... ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി ..... @iamunnimukundan #Lohithadas


A post shared by Unni Mukundan (@iamunnimukundan) on



advertisement
"ഉണ്ണി മുകുന്ദൻ:
ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാൻ പറ്റാത്തതാണ്....
ഞാനൊരു white Shirt ഉം Blue ജീൻസൊക്കെ വാങ്ങിച്ചിരുന്നു
അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു ....
ലോഹിസാർ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാൽ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു
ലോഹി സാറിന് സഹികെട്ടു ... "ഏതേലും ഒാട്ടോക്കാരനോട് ചോദിക്ക് അവർ പറഞ്ഞുതരും.... "
ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു....
"ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? "
advertisement
അങ്ങനെ ഞാൻ സാറിന്റെ വീട്ടിലെത്തി
ആരെയും കണ്ടില്ല അവിടെ
പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു ... എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു...
ഞാൻ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോൾ ...
ഒരാൾ കാവിമുണ്ടും ചുമലിൽ തോർത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട് .....
ഞാൻ മൈൻഡ് ചെയ്തില്ല
പുള്ളി വന്ന് ചാരു കസരയിൽ ഇരുന്ന് പറഞ്ഞു
"ഞാനാ ലോഹിതദാസ് "
ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്?
അതെന്റെ സ്വപ്നമാണ് സർ....
advertisement
ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ...?
എയ് അല്ല സാറിനെ ആദ്യായിട്ട് കാണാൻ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്...
എന്നെ കാണാൻ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട...
ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി ....."
ആദ്യമായി ഉണ്ണിക്കുള്ള അവസരം ആയിരുന്നു നിവേദ്യം. എന്നാൽ ആത്മവിശ്വാസക്കുറവ് കാരണം ഉണ്ണിയന്നതിനു തയ്യാറായില്ല. ശേഷം ലോഹിതദാസ് വിട പറഞ്ഞപ്പോൾ അത് ഉണ്ണിയുടെ ജാതക ദോഷം ആണെന്ന് ചിലർ പറഞ്ഞു പരത്തിയതിൽ തൻ്റെ ദുഃഖം ഉണ്ണി തുറന്ന് പറഞ്ഞിട്ടുണ്ട്. പിൽക്കാലത്ത് നായക വേഷങ്ങളിൽ തിളങ്ങിയ ഉണ്ണി ലോഹിതദാസിന്റെ കണ്ടെത്തൽ തെറ്റിയില്ല എന്ന് തെളിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്നെ കാണാൻ ആരും കാശൊന്നും ചിലവാക്കേണ്ട', ആദ്യമായി ലോഹിതദാസിനെ കണ്ട അനുഭവം ചിത്രീകരിച്ച്‌ ഉണ്ണി മുകുന്ദൻ
Next Article
advertisement
ചങ്ക്സ് ഡാ! മിന്നൽപ്രളയത്തിൽ തവിടുപൊടിയായ ട്രാവലറിന് പകരം പുത്തൻ വാൻ സമ്മാനിച്ച് സുഹൃത്തുക്കള്‍
ചങ്ക്സ് ഡാ! മിന്നൽപ്രളയത്തിൽ തവിടുപൊടിയായ ട്രാവലറിന് പകരം പുത്തൻ വാൻ സമ്മാനിച്ച് സുഹൃത്തുക്കള്‍
  • സുഹൃത്തുക്കൾ 14.5 ലക്ഷം രൂപ ചെലവിൽ പുതിയ ട്രാവലർ വാങ്ങി റെജിമോന് സമ്മാനമായി നൽകി.

  • പഴയ വിനായകയ്ക്ക് 17 സീറ്റുകൾ ആയിരുന്നുവെങ്കിൽ പുതിയ ട്രാവലറിന് 19 സീറ്റുകളുണ്ട്.

  • വാഹനം ഒലിച്ചുപോയ കൂട്ടാര്‍ പാലത്തിന് സമീപത്തുവെച്ച് റെജിമോന്‍ പുതിയ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

View All
advertisement