അപരാജിത കുതിപ്പിന് അന്ത്യം; സൂപ്പർ എട്ടിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ദയനീയ തോൽവി
- Published by:Rajesh V
- news18-malayalam
Last Updated:
188 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ വെറും 31 റൺസ് മാത്രമാണ് ടീമിന് നേടാനായത്
അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ഇന്ത്യ തകർന്നടിഞ്ഞു. ബാർബഡോസിലെ ലോകകപ്പ് ഫൈനലിൽ ഏറ്റ പരാജയത്തിന് സ്വന്തം മണ്ണിൽ ഇന്ത്യയെ തകർത്ത് പ്രോട്ടീസ് പട പകരം വീട്ടി. 76 റൺസിന്റെ വമ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പിലെ 12 തുടര്‍ജയങ്ങളുടെ പരമ്പരയ്ക്കാണ് ഇതോടെ അവസാനമായത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പാളിയെങ്കിലും മധ്യനിരയുടെ പ്രകടനം തുണയായി. വെറും 20 റൺസിനിടെ ക്യാപ്റ്റൻ എയ്ഡൻ മർക്രം (4), ഡി കോക്ക് (6), റിക്കിൾട്ടൺ (7) എന്നിവരെ പ്രോട്ടീസിന് നഷ്ടമായി. ഡേവിഡ് മില്ലറുടെയും (35 പന്തിൽ 65) ഡിവാൾ ബ്രെവിസിന്റെയും (29 പന്തിൽ 45) ബാറ്റിങ് ദക്ഷിണാഫ്രിക്കയെ സുരക്ഷിത തീരത്തെത്തിച്ചു. സ്കോർ 20 ഓവറിൽ 187/7. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും അർഷ്ദീപ് സിങ് രണ്ട് വിക്കറ്റും വീഴ്ത്തി.
advertisement
ചീട്ടുകൊട്ടാരം പോലെ തകർന്ന് ഇന്ത്യൻ ബാറ്റിങ് നിര
188 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ വെറും 31 റൺസ് മാത്രമാണ് ടീമിന് നേടാനായത്. 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. ഇഷാൻ കിഷൻ, തിലക് വർമ, റിങ്കു സിംഗ് എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (18), ഹാർദിക് പാണ്ഡ്യ (18) എന്നിവരും നിരാശപ്പെടുത്തി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് ഫോറടിച്ച് തുടങ്ങിയെങ്കിലും 15-ൽ പുറത്തായി. സ്കോർ 18.5 ഓവറിൽ 111 റൺസിന് ഓൾ ഔട്ട്. 4 വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസനും 3 വിക്കറ്റ് നേടിയ കേശവ് മഹാരാജുമാണ് ഇന്ത്യൻ നട്ടെല്ലൊടിച്ചത്.
advertisement
മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. തുടർച്ചയായ പരാജയങ്ങൾക്കിടയിലും അഭിഷേക് ശർമയെ ടീമിൽ നിലനിർത്തിയതിനെതിരെ വിമർശനം ശക്തമാണ്.
സൂപ്പര്‍ എട്ടിലെ ആദ്യ കളി തോറ്റതോടെ സെമി ഫൈനല്‍ ബര്‍ത്തിനായി ഇന്ത്യക്ക് അടുത്ത രണ്ട് കളികളിലും ജയം അനിവാര്യമായി. 26ന് സിംബാബ്‌വെക്കും മാര്‍ച്ച് 1ന് വെസ്റ്റ് ഇന്‍ഡീസിനുമെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
Summary: South Africa secured a dominant 76-run victory over India in their T20 World Cup Super 8 clash at the Narendra Modi Stadium, Ahmedabad. This clinical performance served as "sweet revenge" for the Proteas, who lost to India in the 2024 T20 World Cup final in Barbados. After a shaky start (20/3), David Miller (65 off 35) and Dewald Brevis (45 off 29) rescued the innings, guiding the team to a competitive 187/7. Jasprit Bumrah was the pick of the Indian bowlers with 3 wickets. Chasing 188, India’s top order crumbled early. Marco Jansen (4 wickets) and Keshav Maharaj (3 wickets) dismantled the lineup, bowling India out for a mere 111 runs in 18.5 overs.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
First Published :
Feb 23, 2026 6:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അപരാജിത കുതിപ്പിന് അന്ത്യം; സൂപ്പർ എട്ടിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ദയനീയ തോൽവി
![[AP Photo] [AP Photo]](https://images.news18.com/malayalam/uploads/2026/02/india-vs-southafrica-world-cup-2026-02-2a06a527a183d54e14d26dbecf31ac15-4x3.jpg?impolicy=website&width=415&height=270)







