'വയസ്സെത്രയായി മുപ്പത്തി...?' പേരുകൊണ്ട് വിചിത്രമായ ചിത്രം വടകരയിൽ ആരംഭിച്ചു

Last Updated:

മുപ്പത്തിയേഴു വയസ്സായിട്ടം വിവാഹം നടക്കാത്ത ബ്രിഗേഷ് എന്ന മുപ്പത്തിയേഴുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്

വയസ്സെത്രയായി മുപ്പത്തി...
വയസ്സെത്രയായി മുപ്പത്തി...
പേര് കൊണ്ട് കൗതുകകരമായ ചിത്രമാണ് ‘വയസ്സെത്രയായി മുപ്പത്തി…’ ഷൂട്ടിംഗ് ഫെബ്രുവരി 16 വ്യാഴാഴ്ച്ച വടകരയിലെ കുട്ടോത്ത് നടന്നു. നോലിമിറ്റ്സ് ഫിലിംസിൻ്റെ ബാനറിൽ ഷിജു യു.സി. നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പപ്പൻ ടി. നമ്പ്യാർ. തികച്ചും ലളിതമായ ചടങ്ങിൽ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്. പിന്നീട് നടന്ന ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ. കുഞ്ഞഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
വടകര നഗരസഭാ ചെയർപെഴ്സൺ കെ.പി. ബിന്ദു, വല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജുള കുട്ടോത്ത്, വാർഡ് മെംബർ, സഫിയ എന്നിവർ ആശംസകൾ നേർന്നു.
വിവാഹം എല്ലാവരുടേയും സ്വപ്നമാണ്. മുപ്പത്തിയേഴു വയസ്സായിട്ടം വിവാഹം നടക്കാത്ത ബ്രിഗേഷ് എന്ന മുപ്പത്തിയേഴുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. വിവാഹ കമ്പോളത്തിലെ അവിശുദ്ധ പ്രവണതകളാണ് തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
advertisement
പുതിയ തലമുറയിലെ ശ്രദ്ധേയനായ പ്രശാന്ത് മുരളി നായകനാകുന്ന ഈ ചിത്രത്തിൽ മെറീനാ മൈക്കിൾ, വൈഷ്ണവി എന്നിവരാണു നായികമാർ. ഉണ്ണി രാജാ, അരിസ്റ്റോ സുരേഷ്, ജയശങ്കർ, അനൂപ് ചന്ദ്രൻ, മഞ്ജു പത്രോസ്. രമ്യാ സുരേഷ്, ചിത്ര, കലാഭവൻ സരിഗ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഷിജു യു.സി.; തിരക്കഥ, സംഭാഷണം – ഫൈസൽ അബ്ദുള്ള
ഗാനങ്ങൾ- കൈതപ്രം, സംഗീതം – ഷിബു സുകുമാരൻ, ഛായാഗ്രഹണം – സമീർ ജിബ്രാൻ, എഡിറ്റിംഗ്‌ – റിയാസ് ബദനി, മേക്കപ്പ് – ജിത്തു പയ്യന്നൂർ, കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകമാർ പറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈനർ – സുഗുണേഷ് കറ്റിയിൽ, പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ – ജയപ്രകാശ് അതളൂർ.
advertisement
ചിത്രീകരണം മാഹി, മൈസൂർ, തലശ്ശേരി എന്നിവിടങ്ങളിലായി പൂർത്തിയാകും.
മലയാളം വാർത്തകൾ/ വാർത്ത/Film/
'വയസ്സെത്രയായി മുപ്പത്തി...?' പേരുകൊണ്ട് വിചിത്രമായ ചിത്രം വടകരയിൽ ആരംഭിച്ചു
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement