സ്ത്രീശക്തിക്ക് പുത്തൻ ചിറകുകൾ നൽകാൻ 'ഉയരെ'; കുടുംബശ്രീ ജൻഡർ ക്യാമ്പയിന് കണ്ണൂരിൽ തുടക്കം
Last Updated:
കുടുംബശ്രീയുടെ ഉയരെ ജന്‍ഡര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കം. സുരക്ഷിത തൊഴില്‍ ഇടങ്ങള്‍ സൃഷ്ടിക്കുക ഉള്‍പ്പെടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി പദ്ധതികള്‍.
ഓരോ തവണയും സ്ത്രീ ഉന്നമനത്തിനായി പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന കുടുംബശ്രീ, സ്‌നേഹിതയുടെ നേതൃത്വത്തില്‍ ഉയരെ ജന്‍ഡര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമിട്ടു. കണ്ണൂര്‍ പോലീസ് സഭ ഹാളില്‍ വച്ച് നടന്ന പരിപാടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന തൊഴില്‍ അവസരങ്ങള്‍ നല്‍കുക, തൊഴില്‍ പരിശീലങ്ങള്‍ നല്‍കുക, തൊഴില്‍ മേഖലയില്‍ സ്ത്രീ കൂട്ടായ്മ വളര്‍ത്തി കൊണ്ടുവരിക, സുരക്ഷിത തൊഴില്‍ ഇടങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഉയരെ ജന്‍ഡര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. എം എല്‍ എ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം വി ജയന്‍ സ്വാഗതം പറഞ്ഞു.

advertisement
പരിപാടിയുടെ ഭാഗമായി 'വേതനാധിഷ്ഠിത തൊഴിലും ലിംഗ നീതിയും' എന്ന വിഷയത്തില്‍ ജന്‍ഡര്‍ ആക്റ്റീവിസ്റ്റ് ജയശ്രീ, വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, അധ്യാപകന്‍ ബിനോയ് എന്നിവരുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യന്‍, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി സനില, മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻ്റ് പി പി ലക്ഷ്മണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ്, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 05, 2026 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
സ്ത്രീശക്തിക്ക് പുത്തൻ ചിറകുകൾ നൽകാൻ 'ഉയരെ'; കുടുംബശ്രീ ജൻഡർ ക്യാമ്പയിന് കണ്ണൂരിൽ തുടക്കം










