Dileep | അരികിൽ മഞ്ജു വാര്യർ; നിയന്ത്രിക്കാനാവാതെ ദിലീപ് കരഞ്ഞ നിമിഷം; ഓർമ്മകൾ ചികഞ്ഞെടുത്ത് നടൻ
- Published by:meera_57
- news18-malayalam
Last Updated:
സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ സിനിമകളിൽ മഞ്ജു വാര്യർ ദിലീപിന്റെ നായികയായിരുന്നു
മലയാള സിനിമയ്ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു നടൻ ദിലീപും (Dileep) നടി മഞ്ജു വാര്യരും (Manju Warrier). ഇരുവരും അവരുടെ നല്ല ചെറുപ്പകാലത്തായിരുന്നു ജോഡികളായി ബിഗ് സ്‌ക്രീനിൽ എത്തിയത്. പിന്നീട് വ്യക്തിജീവിതത്തിൽ കലുഷിതമായ നിരവധി സംഭവങ്ങൾ അരങ്ങേറിയെങ്കിലും, അവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ വിസ്മരിച്ചുകൂടാ. ദിലീപിന്റെ ഒപ്പം തുടങ്ങുന്ന നടിമാർ പലരും പിന്നീട് ഹിറ്റ് നായികമാരായ ചരിത്രമുണ്ട് മലയാള സിനിമയ്ക്ക്. അത്തരമൊരു നടിയായിരുന്നു മഞ്ജു വാര്യരും. ഇന്നത്തെ നടിമാർ പലരും അക്കാദമിക നിലവാരത്തിൽ മുന്നിലെങ്കിൽ, അഭിനയം മാത്രമല്ല നൃത്തവും വശമാക്കിയ പ്രഗത്ഭമതികളായിരുന്നു അക്കാലങ്ങളിൽ മലയാള സിനിമകളിലെ നായികമാരായി വേഷമിട്ടത്
advertisement
സാധാരണക്കാരിൽ സാധാരണക്കാരുടെ കുടുംബങ്ങൾക്കിടയിലെ പ്രണയത്തെക്കുറിച്ച് പറഞ്ഞ ചിത്രമായിരുന്നു ദിലീപ്, മഞ്ജു വാര്യർ എന്നിവർ നായികാ-നായകന്മാരായ 'സല്ലാപം'. ഈ സിനിമയിലൂടെ മഞ്ജു വാര്യർ എന്ന കൗമാരക്കാരി മലയാള സിനിമാ ലോകത്തേക്ക് നായികയായി പ്രവേശിച്ചു. മിനിമൽ മേക്കപ്പും, നാടൻ ലുക്കുമായി മഞ്ജു വാര്യർ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. അവിടെ നിന്നും ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ സിനിമകളിലും മഞ്ജു ദിലീപിന്റെ നായികയായി. ഈ സിനിമകളെല്ലാം കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു (തുടർന്ന് വായിക്കുക)
advertisement
ഈ സിനിമയിൽ എത്തുമ്പോഴൊന്നും ദിലീപ് ലക്ഷപ്രഭുവോ കോടീശ്വരനോ ആയിട്ടില്ല. മിമിക്രി വേദിയിൽ നിന്നും തുടങ്ങി, ചാനൽ കോമഡി പരിപാടികളിലും, സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായും മറ്റും പ്രവർത്തിച്ച പരിചയമായിരുന്നു അന്നെല്ലാം ദിലീപിന് കൈമുതൽ. സിനിമയിലെ കഥാപാത്രത്തിന് സമാനമായിരുന്നു അന്നത്തെ ദിലീപിന്റെ ജീവിതാവസ്ഥയും. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്നു മൂന്നുമക്കളിൽ മൂത്തമകനായ ഗോപാലകൃഷ്ണൻ. സിനിമയിലെ കഥാപാത്രത്തിനുമുണ്ട് സാമ്പത്തിക പരാധീനതകൾ
advertisement
പൊന്നിൽ കുളിച്ച് നിന്നു ചന്ദ്രികാ വസന്തം... എന്ന് തുടങ്ങുന്ന ഗാനം തിയേറ്ററുകളിൽ വാരിക്കൂട്ടിയ കയ്യടിയത്രയേറെയുണ്ട്. ജൂനിയർ യേശുദാസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവഗായകനായ ദിലീപ് കഥാപാത്രം ശശികുമാറും, മഞ്ജു വാര്യർ അവതരിപ്പിച്ച യുവഗായികയായ രാധയും സ്റ്റേജിൽ ഒന്നിച്ചു പാടുന്നതാണ് സന്ദർഭം. ഈ പാട്ടിലെ പുരുഷ ശബ്ദം സാക്ഷാൽ കെ.ജെ. യേശുദാസിന്റേതാണെന്നതും ശ്രദ്ധേയം. മഞ്ജു വാര്യരുടെ ഭാഗം പാടിയത് കെ.എസ്. ചിത്രയും. ഈ സിനിമയുടെ ക്ളൈമാക്സ് രംഗം പലർക്കും മറക്കാൻ കഴിയാത്തതാണ്
advertisement
ശശികുമാറിനോട് പ്രണയത്തിലായ രാധ, അയാൾക്കൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നു. സംഗീത ലോകത്ത് വലുതായൊന്നും കെട്ടിപ്പടുക്കാൻ കഴിയാത്ത ആ യുവാവ്, മേസ്തിരിപ്പണി ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. ഒരു ദിവസം തന്റെ വീട്ടിലേക്ക് കണ്ണീരുമായി കയറിവരുന്ന രാധയോട് ഒറ്റമുറി വീട്ടിലെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി അയാൾ, ഇതിൽ എവിടെയാണ് അവൾക്ക് പായവിരിക്കുക എന്ന ചോദ്യം ചോദിക്കുന്നുണ്ട്. ഇത്രയും പറഞ്ഞ് പൊട്ടിക്കരയുന്ന നായകനാണ് സിനിമയുടെ ക്ളൈമാക്സ് രംഗത്തിൽ
advertisement
നിറകണ്ണുകളോടെ ആ വീട്ടിലേക്ക് കയറിവരുന്ന പെണ്ണിനോട് തന്റെ കിടപ്പു രോഗിയായ അച്ഛൻ കൂടിയുള്ള വീടിന്റെയും സാമ്പത്തികാവസ്ഥയുടെയും ദയനീയാവസ്ഥ തുറന്ന് പറഞ്ഞ് അവളെ പറഞ്ഞയക്കുന്ന നായകൻ. ഈ രംഗം പറഞ്ഞതും താൻ നിയന്ത്രണം വിട്ട് കരയുകയായിരുന്നു എന്ന് ദിലീപ്. സിനിമയിൽ പറയുന്നത് പോലുള്ള സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ദിലീപിന് അവിടെ വ്യക്തിയും കഥാപാത്രവും തമ്മിലെ വേർതിരിവ് എവിടെയോ പൊയ്‌പ്പോയി. പുതിയ ചിത്രം ഭ.ഭ.ബയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരഭിമുഖത്തിലാണ് ദിലീപ് ആ പഴയ ഓർമ ചികഞ്ഞെടുത്തത്








