Thattassery Koottam | വീണ്ടും യുവാക്കളുടെ കൈപിടിച്ച് ദിലീപ്; തട്ടാശ്ശേരി കൂട്ടം 'ട്രെയ്‌ലർ' ഇതാ

Last Updated:

ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്

തട്ടാശ്ശേരി കൂട്ടം
തട്ടാശ്ശേരി കൂട്ടം
അർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'തട്ടാശ്ശേരി കൂട്ടം' (Thattassery Koottam) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ ഗണപതി, വിജയരാഘവൻ, സിദ്ധിഖ്, അനീഷ് ഗോപൻ, ഉണ്ണി പി. രാജൻദേവ്, അല്ലു അപ്പു, സുരേഷ് മേനോൻ, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും അഭിനയിക്കുന്നു.
സന്തോഷ് ഏച്ചിക്കാനം തിരക്കഥയും, സംഭാഷണവുമെഴുതുന്നു. കഥ- ജിയോ പി.വി., ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്താ, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍.
പ്രൊജക്റ്റ് ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ്, കല- അജി കുറ്റ്യാണി, മേക്കപ്പ്-റഷീദ് അഹമ്മദ്‌, വസ്ത്രാലങ്കാരം- സഖി എൽസ, എഡിറ്റര്‍- വി. സാജന്‍, സ്റ്റില്‍സ്- നന്ദു, പരസ്യകല- കോളിന്‍ ലിയോഫില്‍, പ്രൊഡക്‌സന്‍ മാനേജര്‍-സാബു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, മാർക്കറ്റിങ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.
advertisement
നവംബറിൽ 'തട്ടാശ്ശേരി കൂട്ടം' ഗ്രാന്റ് റിലീസ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു. പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
താന്‍ സംവിധാനം ചെയ്ത സിനിമയില്‍ നിന്ന് തന്‍റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് ഡബ്ല്യുസിസി നിരന്തരം മെയില്‍ അയച്ചിരുന്നതായി പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്‍റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്‍റെ പേരുപോലും സിനിമയിൽനിന്നു മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചു. പടവെട്ടിന്റെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ലിജു ആരോപണം ഉന്നയിച്ചത്.
advertisement
പടവെട്ട് സിനിമയുടെ കഥയിൽ ഗീതു മോഹന്‍ദാസ് പറഞ്ഞ കറക്‌ഷൻ ഞാൻ എടുത്തില്ല എന്നതായിരുന്നു പരാതി. ഒരുപക്ഷേ നിവിനോട് ഈ സിനിമയിൽ അഭിനയിക്കേണ്ട എന്നവർ പറഞ്ഞു കാണും. നിവിൻ അത് കേട്ടില്ല. ഒരു പോയിന്റ് എത്തിയപ്പോൾ എന്റെ സിനിമയിൽ എന്റെ പേര് ഉണ്ടാകാൻ പാടില്ല എന്നതായിരുന്നു അവരുടെ ആവശ്യം. നിർമാതാക്കൾക്ക് നിരന്തരം അയക്കുന്ന മെയിലുകളിൽനിന്ന് ഞങ്ങൾക്ക് അത് വ്യക്തമായി. ഡബ്ല്യുസിസി എന്ന സംഘടനയാണ് നിരന്തരം മെയിൽ അയച്ചുകൊണ്ടിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. അതിന്റെ ആവശ്യകത ഞങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. പക്ഷേ ഈ സംഘടനയുടെ അധികാരം ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുന്നു അതാണ് ഞാൻ പറയാൻ ശ്രമിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Thattassery Koottam | വീണ്ടും യുവാക്കളുടെ കൈപിടിച്ച് ദിലീപ്; തട്ടാശ്ശേരി കൂട്ടം 'ട്രെയ്‌ലർ' ഇതാ
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement