ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനിലും അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന് ഒരു പ്രധാന വേഷം ഉണ്ടായിരുന്നുവെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. തങ്കരാജിന് സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിലും മനസ്സിൽ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മൾ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികൾ.’–മുരളി ഗോപി കുറിച്ചു.
ലൂസിഫറില്‍ സഖാവ് നെടുമ്പള്ളി കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് കൈനകരി തങ്കരാജ് എത്തിയത്. വളരെ കുറച്ച് സമയം മാത്രമാണ് അദ്ദേഹം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു എങ്കിലും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ക്ക് മറാക്കാന്‍ കഴിയാത്ത സാന്നിദ്ധ്യമാണ് തങ്കരാജ് സിനിമയില്‍ നല്‍കിയത്.
Also Read- എമ്പുരാൻ 50 കോടിക്ക് തീരുമോ? ആന്റണി പെരുമ്പാവൂരിന്റെ സംശയത്തിന് പൃഥ്വിരാജിന്റെ മറുപടി വൈറൽ
കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് കൊല്ലം കേരളപുരത്തെ സ്വവസതിയായ "കൈനഗിരി'യിലായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് രാവിലെ നടത്തി.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. ഓച്ചിറ പരബ്രഹ്‌മോദയം നാടകസമിതിയില്‍ നടനായ കൃഷ്‌ണന്‍കുട്ടി ഭാഗവതരുടെയും ജാനകിയമ്മയുടെയും മകനായി ആലപ്പുഴയിലെ കൈനകരിയിലാണ് തങ്കരാജിന്റെ ജനനം. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ ആപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായ തങ്കരാജ്, കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണന്‍ തമ്പി, ഈ മ യൗ, ആമേന്‍, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയില്‍ രണ്ടാം വരവിലാണ് മികച്ച കഥാപാത്രങ്ങള്‍ കൈനകരി തങ്കരാജിന് ലഭിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത അണ്ണന്‍ തമ്ബിയിലൂടെയാണ് സിനിമയിലെ രണ്ടാം വരവ്. ലിജോ ജോസ് പെല്ലിശേരിയുടെ ആമേനില്‍ ചാലി പാപ്പനായും ലിജോയുടെ തന്നെ ഈ.മ.യൗവിലെ വാവച്ചന്‍ മേസ്‌തിരിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറില്‍ നെടുമ്ബളളി കൃഷ്‌ണനായും വേഷമിട്ടു. നാടകമത്സരങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന തങ്കരാജ് അന്ന് ഫാസില്‍, നെടുമുടി വേണു, ആലപ്പി അഷറഫ് എന്നിവരുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരക്കഥ പൂര്‍ത്തിയായി ' എമ്പുരാന്‍ ഒരു സാധാരണ ചിത്രം' ; ഷൂട്ടിങ് അടുത്ത വര്‍ഷമെന്ന് പൃഥ്വി
ബോക്സ് ഓഫീസില്‍ മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മോഹന്‍ലാല്‍ (Mohanlal) ചിത്രം ലൂസിഫറിന്‍റെ (Lucifer) രണ്ടാം ഭാഗം എമ്പുരാന്‍റെ (Empuraan) ഒരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ സ്വീകരിക്കുന്നത്. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിന്‍റെ വമ്പന്‍ വിജയത്തിന് ശേഷമാണ് 2019-ല്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെടുന്നത്. നടന്‍ പൃഥ്വിരാജ് (Prithviraj Sukumaran) ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപി ആയിരുന്നു. നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ്.
എമ്പുരാന്‍റെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായതായി പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്‍റെ പുതിയ ചിത്രമായ ജനഗണമനയുടെ പ്രമോഷന്‍റെ ഭാഗമായി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആരാധകര്‍ കാത്തിരുന്ന എമ്പുരാനെ കുറിച്ചുള്ളആ വെളിപ്പെടുത്തല്‍ താരം നടത്തിയത്. ബ്ലെസിയുടെ സംവിധാനത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന ആടുജീവതത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ ശേഷം കമ്മിറ്റ് ചെയ്തിട്ടുള്ള ഒരുപാട് സിനിമകളുടെ ഭാഗമാകുമെന്നും അതില്‍ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും താരം പറഞ്ഞു.
എമ്പുരാന്‍റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അതൊരു സാധാരണ കൊമേഷ്യല്‍ ചിത്രം ആയിരിക്കും എന്നാണ് പൃഥ്വിയുടെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.