• HOME
 • »
 • NEWS
 • »
 • film
 • »
 • വെർച്ച്വൽ റിയാലിറ്റിയിൽ നിന്നുകൊണ്ട് ചിത്രീകരിച്ച ഓണപ്പാട്ടുകൾ; വേറിട്ട കാഴ്ചയുമായി 'ഓണക്കാലം ഓർമ്മക്കാലം'

വെർച്ച്വൽ റിയാലിറ്റിയിൽ നിന്നുകൊണ്ട് ചിത്രീകരിച്ച ഓണപ്പാട്ടുകൾ; വേറിട്ട കാഴ്ചയുമായി 'ഓണക്കാലം ഓർമ്മക്കാലം'

വെർച്ച്വൽ റിയാലിറ്റി, ഔഗ്മന്റഡ് റിയാലിറ്റി എന്നിവ ഉപയോഗിച്ച് അഞ്ച് ഓണപ്പാട്ടുകൾ

ഓണക്കാലം ഓർമ്മക്കാലം

ഓണക്കാലം ഓർമ്മക്കാലം

 • Last Updated :
 • Share this:
  കോവിഡ് കാലം നമ്മുടെ സംസ്കാരത്തെ മാത്രമല്ല ആഘോഷങ്ങളെയും ഉത്സവങ്ങളയും വരെ മാറ്റി മറിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റത്തിന്റെ പാതയിലാണ് നാം. അത്തരമൊരു മാറ്റത്തിനൊപ്പമാണ് ഇത്തവണ
  നമ്മുടെ ഓണക്കാലവും.

  അതിൽ ഏറ്റവും നവീനമായ പുതു വാർത്തയാണ്, ഗുഡ്‌വിൽ എന്റർടൈയ്മെന്റസ് പുതിയ സാങ്കേതിക വിദ്യകൾ ആയ വെർച്ച്വൽ റിയാലിറ്റി, ഔഗ്മന്റഡ് റിയാലിറ്റി എന്നിവ ഉപയോഗിച്ച് അഞ്ച് ഓണപ്പാട്ടുകൾ ചിത്രീകരിക്കുന്നു എന്നത്.

  അത്തം മുതലുള്ള അഞ്ചു ദിവസങ്ങളിൽ ഇവ റിലീസ് ചെയ്യും. ഈ ആൽബത്തിന്റെ ടീസറുകൾ യൂട്യൂബിൽ റിലീസായി. ഇങ്ങനൊരു നവീന ഉദ്യമത്തിന്റെ ചിത്രീകരണത്തിലെ സൂത്രധാരൻ പ്രമോദ് പപ്പനാണ്. ഇത്തരമൊരു സാങ്കേതിക വിദ്യയിൽ പിറന്ന ഈ ഗാനം ആലപിച്ചിട്ടുള്ളത് ചലച്ചിത്ര പിന്നണി ഗായികയായ ഹരിത ഹരീഷ് ആണ്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജിജോ മനോഹർ. കവി പ്രസാദാണ് ഗാനരചന. ദുബായിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയായ ഗോപിക കണ്ണാട്ട് ആണ് ആൽബത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്. ദുബായി മലയാളികളായ ജയലാലിന്റെയും ബിന്ദുവിന്റെയും മകളാണ് ഗോപിക കണ്ണാട്ട്.

  ഗാനത്തിന്റെ ചിത്രീകരണം ദുബായിലെ ഗോപികയുടെ തന്നെ ഫ്ലാറ്റിൽ വച്ചായിരുന്നു. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഷറഫ് മുഹമ്മദുണ്ണിയും ഗൗതമും ചേർന്നാണ്.

  സംവിധായകൻ പ്രമോദ് പപ്പന്റെ ആവശ്യ പ്രകാരം ഷൌക്കത്ത് ലെൻസ്മാന്റെ സഹായത്തോടുകൂടി ഫ്ലാറ്റ് വെർച്ച്വൽ റിയാലിറ്റി സ്റ്റുഡിയോയി അഷറഫ് സെറ്റ് ചെയ്തു ഷൂട്ട് ചെയ്യുകയായിരുന്നു. ശേഷം ഷൂട്ട് ചെയ്ത ഫൂട്ടേജ് നാട്ടിലേക്ക് അയച്ചു ബാക്കി അന്തരീക്ഷങ്ങളെല്ലാം സൃഷ്ടിച്ചത് കമ്പ്യൂട്ടർ സഹായത്തോടെയായിരുന്നു.

  'ഓണക്കാലം ഓർമ്മക്കാലം' എന്ന ആൽബം ആഗസ്റ്റ് പതിനഞ്ചിന് രാവിലെ ഒമ്പത് മണിക്ക് നടൻ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

  Also read: 'ജനങ്ങളുടെ പണം മുടക്കിയുള്ള ആദരവ് എനിക്കു വേണ്ട'; സിനിമയിലെ 50 വർഷം ആഘോഷിക്കേണ്ടെന്ന് മമ്മൂട്ടി സർക്കാരിനോട്

  മലയാള സിനിമയിൽ അരനൂറ്റാണ്ട് തികച്ച നടൻ മമ്മൂട്ടിക്ക് ആദരമർപ്പിച്ച് വലിയ രീതിയിൽ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനം നിരസിച്ച് താരം. നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷ ഇക്കാര്യം വിവരിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:

  "ഇന്ന് മനസിന് ഏറെ കുളിർമയും സന്തോഷവും നൽകുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും ( ആൻ്റോ ജോസഫ് ) പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടിൽ പോയി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോൺ വിളി എത്തുന്നത്. ഫോണിൻ്റെ അങ്ങേ തലയ്ക്കൽ ബഹുമാനപ്പെട്ട സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ ആയിരുന്നു അത്.

  മമ്മുക്ക സിനിമയിൽ എത്തിയതിൻ്റെ 50-ാം വർഷത്തിൽ സർക്കാർ വലിയ ഒരു ആദരവ് നൽകുന്നത് സംബന്ധിച്ച് പറയാനായിരുന്നു മന്ത്രി വിളിച്ചത്. എന്നാൽ മമ്മൂട്ടിയുടെ മറുപടിയാണ് എന്നെ സന്തോഷവാനാക്കിയത്. ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരവ് എനിക്കു വേണ്ട, നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയിൽ സ്വീകരിക്കാം എന്നായിരുന്നു മറുപടി. ഈ കോവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയിൽ അദ്ദേഹത്തോട് വലിയ ആദരവ് തോന്നുന്നു.

  മമ്മുക്കയ്ക്ക് സല്യൂട്ട്."
  Published by:user_57
  First published: