മമ്മൂട്ടിക്ക് ഇരട്ട ഭാഗ്യമോ ഈ വെള്ളിയാഴ്ച? സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒരേദിവസം

Last Updated:

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ ഉച്ചയ്ക്ക് 12-ന്.

കൊച്ചി: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ(വെള്ളി) പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് നാളെ നടക്കുക. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ ഉച്ചയ്ക്ക് 12-ന്. ദേശീയ അവാര്‍ഡില്‍ 2022 ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുന്നത്. സംസ്ഥാന അവാർഡിൽ പ്രഖ്യാപിക്കുക കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളാണ്.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ ജൂറി അധ്യക്ഷന്‍. പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍ സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ്. ജൂറി അംഗങ്ങളായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ഉണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിംഗ് നടന്നത് രണ്ട് ഘട്ടങ്ങളായാണ്.
ആദ്യ ഘട്ടത്തില്‍ 160 സിനിമകളാണ് മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും പരിഗണിച്ചിട്ടുണ്ട്. മികച്ച നടനായി തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയുടെ പേരാണ് സോഷ്യൽമീഡിയയിൽ അടക്കം ഉയർന്ന് കേൾക്കുന്നുണ്ട്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളാണ് അതിലേക്ക് നയിക്കുന്നത്. അതേസമയം മമ്മൂട്ടിക്ക് കടുത്ത പോരാളിയായി ഋഷഭ് ഷെട്ടിയും ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയ ആരാധകരുടെ അനുമാനം. മികച്ച അഭിനേത്രിക്കുള്ള അവാർഡിന് ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിച്ച ഉർവ്വശിയും പാർവ്വതിയും ഒന്നിച്ച് മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
മമ്മൂട്ടിക്ക് ഇരട്ട ഭാഗ്യമോ ഈ വെള്ളിയാഴ്ച? സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒരേദിവസം
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement