Navya Nair|'നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയല്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നവ്യാ നായർ
- Published by:ASHLI
- news18-malayalam
Last Updated:
നിങ്ങൾക്കൊക്കെ എന്താണോ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസ്സിലാക്കിയാൽ മതിയെന്നും നവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി നവ്യാ നായർ. നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയല്ലെന്ന് നവ്യ. മാതങ്കി ഫെസ്റ്റിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നവ്യ.
ഒളിവിൽ പോകുന്നത് നല്ലതാണെന്ന് താൻ പറയില്ലെന്നും കോടതിയും പോലീസും ഇടപെട്ട ഒരു കേസിനെ കുറിച്ച് അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വരികയാണ് വേണ്ടതെന്നും നവ്യ പ്രതികരിച്ചു. നിങ്ങൾക്കൊക്കെ എന്താണോ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസ്സിലാക്കിയാൽ മതിയെന്നും നവ്യ പറഞ്ഞു.
ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാൻ താനിപ്പോൾ പറയാത്തത് താൻ ഒളിച്ചോടുന്നത് പോലെ വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ വേണ്ടിയാണെന്നും ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ടതാണ് ഉണ്ടാവുക എന്നറിയാം, ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നും നവ്യാനായർ വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 30, 2024 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Navya Nair|'നിയമത്തെ പേടിച്ച് ഒളിവിൽ പോകുന്നത് ശരിയല്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നവ്യാ നായർ