Neru movie | മോഹൻലാൽ, പ്രിയാ മണി, അനശ്വര രാജൻ; കഥാപാത്രങ്ങൾ മൂന്നുപേരുമായി 'നേര്' പോസ്റ്റർ
- Published by:user_57
- news18-malayalam
Last Updated:
നിയമയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രത്തിൽ മോഹൻലാലും, പ്രിയാ മണിയും അഭിഭാഷകരായിട്ടാണെത്തുന്നത്
മോഹൻലാൽ (Mohanlal) നായകനായി ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' (Neru movie) എന്ന ചിത്രത്തിൻ്റെ മൂന്നാമത് പോസ്റ്റർ പുറത്തുവന്നു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നുവെങ്കിൽ ഇക്കുറി മോഹൻലാൽ, പ്രിയാ മണി, അനശ്വരാ രാജൻ എന്നിവരുടെ മുഖങ്ങൾ സഹിതമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവർ.
നിയമയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രത്തിൽ മോഹൻലാലും, പ്രിയാ മണിയും അഭിഭാഷകരായിട്ടാണെത്തുന്നത്. ഒരു കേസിൻ്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവർ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോൾ കോടതി നിയമയുദ്ധത്തിൻ്റെ പോർക്കളമായി മാറുകയാണ്.
ഒരുപക്ഷേ സമീപകാലത്തെ ഏറ്റം മികച്ച കോർട്ട് റൂം ഡ്രാമയായിരിക്കും ചിത്രം എന്ന് പ്രതീക്ഷ നൽകുന്നുണ്ടിവിടെ. പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധേയയായ യുവ നടിയാണ് അനശ്വരാ രാജൻ.
ചിത്രത്തിലെ നിയമയുദ്ധം തെളിയിക്കപ്പെടുന്നത് ഏതു കേസ്സാണ് എന്ന് പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് ഈ കോടതി ചിത്രം ജീത്തു ജോസഫ് സമ്മാനിക്കുന്നത്. വർണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗൽ ത്രില്ലറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം.
advertisement
advertisement
കോടതി രംഗങ്ങൾ നിരവധി കണ്ടിട്ടുണ്ടങ്കിലും ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും.
ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന താരങ്ങളാണ്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ് - വി.എസ്. വിനായക്,
advertisement
കലാസംവിധാനം - ബോബൻ, കോസ്സ്യും ഡിസൈൻ- ലിന്റാ ജീത്തു, മേക്കപ്പ്- അമൽ ചന്ദ്ര, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ,
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സോണി ജി. സോളമൻ, എസ്.എ. ഭാസ്ക്കരൻ, അമരേഷ് കുമാർ, ഫിനാൻസ് കൺട്രോളർ- മനോഹരൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജേഴ്സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രണവ് മോഹൻ,
പ്രൊഡക്ഷൻ കൺട്രോളർ- സിദ്ദു പനയ്ക്കൽ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബർ 21ന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Sumamry: Neru movie poster featuring Mohanlal, Priya Mani and Anaswara Rajan has been out. The film, a Christmas release, is directed by Jeethu Joseph. Release date of the film is December 21st
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 05, 2023 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Neru movie | മോഹൻലാൽ, പ്രിയാ മണി, അനശ്വര രാജൻ; കഥാപാത്രങ്ങൾ മൂന്നുപേരുമായി 'നേര്' പോസ്റ്റർ


