14-ാം വയസ്സിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം...110 സിനിമകൾ; 50 വർഷമായി 'നായക' വേഷങ്ങൾ മാത്രം ചെയ്ത പ്രമുഖ നടൻ!
- Published by:Sarika N
- news18-malayalam
Last Updated:
ബാലതാരമായി അരങ്ങേറ്റം കുറിച്ച് ഇന്ന് ഇന്ത്യൻ സിനിമയിലെ പകരക്കാരില്ലാത്ത അഭിനേതാക്കളിൽ ഒരാളായി മാറിയ നടൻ
advertisement
ആന്ധ്രാപ്രദേശിന്റെ മുൻ സൂപ്പർസ്റ്റാറും മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി.ആറിന്റെ ആറാമത്തെ മകനാണ് നന്ദമുരി ബാലകൃഷ്ണ. തന്റെ പിതാവിനെ പിന്തുടർന്ന് 14-ാം വയസ്സിലാണ് ബാലയ്യ സിനിമയിലെത്തുന്നത്. 'തട്ടമ്മ കല' എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, 1980-കളിൽ നായകനായി അഭിനയിച്ചു തുടങ്ങി. അന്നുമുതൽ ഇന്നുവരെ ഏകദേശം 50 വർഷക്കാലം അദ്ദേഹം നായകവേഷങ്ങളിൽ മാത്രമാണ് അഭിനയിച്ചത്. തന്റെ സിനിമാ കരിയറിൽ മറ്റൊരു റോളിലും അദ്ദേഹം അഭിനയിച്ചിട്ടില്ല.
advertisement
advertisement
ബാലകൃഷ്ണയുടെ 110-ാമത് ചിത്രമായ 'അഖണ്ഡ 2' ഉടൻ റിലീസാകാനിരിക്കുകയാണ്. ഇതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയ അദ്ദേഹം, "മദ്രാസ് എന്റെ ജന്മഭൂമി, തെലങ്കാന എന്റെ കർമ്മഭൂമി, ആന്ധ്ര എന്റെ ആത്മഭൂമി. സിനിമയിൽ എത്തിയിട്ട് 50 വർഷമായി, ഇപ്പോഴും നായകനായി തുടരുന്നു. നിലവിൽ തുടർച്ചയായി നാല് ഹിറ്റുകൾ ഞാൻ നൽകിയിട്ടുണ്ട്," എന്ന് പറഞ്ഞു.
advertisement
advertisement
കഴിഞ്ഞ 50 വർഷമായി നായകനായി മാത്രം അഭിനയിച്ച ബാലയ്യ, ആദ്യമായി ഒരു കാമിയോ റോളിൽ അഭിനയിക്കാൻ സമ്മതിച്ചത് തമിഴ് സിനിമയിലായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. രജനീകാന്ത് അഭിനയിക്കുന്ന 'ജയിലർ 2' എന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ അഭിനയിക്കാൻ അദ്ദേഹം സമ്മതിച്ചതായും ഇതിനായി വലിയ പ്രതിഫലം സംസാരിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
advertisement


