താടിയും മീശയും എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ യുവനടൻ; പകരം അരവിന്ദ് സ്വാമി നായകനായ ചിത്രം

Last Updated:
അന്ന് അദ്ദേഹം ഒരു യുവനടൻ മാത്രമായിരുന്നു. മറ്റൊരു സിനിമയ്ക്കായി താടിയും മീശയും എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം മണിരത്നത്തിന്റെ സിനിമയോട് 'നോ' പറഞ്ഞു
1/6
ഇന്ത്യൻ സിനിമയുടെ മറക്കാൻ കഴിയാത്ത അധ്യായങ്ങളിലൊന്നാണ് മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ്, പാൻ ഇന്ത്യൻ ചിത്രം 'ബോംബെ' (Bombay movie). ഈ സിനിമ പുറത്തിറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിടുന്നു. ബേക്കൽ കോട്ടയിൽ ഉയിരേ ഉയിരേ... ചിത്രീകരണം നടന്നതിന്റെ ഓർമ പുതുക്കാൻ സംവിധായകനും നായികയും അവിടേയ്‌ക്കെത്തും എന്ന വിവരം പുറത്തുവന്നിരുന്നു. മുംബൈ കലാപവും, അതേത്തുടർന്നുണ്ടായ ഹിന്ദു മുസ്ലിം സംഘർഷവുമാണ് ചിത്രത്തിന് പ്രതിപാദ്യം. അരവിന്ദ് സ്വാമിയും (Arvind Swami) മനീഷ കൊയ്‌രാളയും നായികാ നായകന്മാരായ ചിത്രമായിരുന്നു ഇത്

advertisement
2/6
എ.ആർ. റഹ്മാന്റെ സംഗീതവും സിനിമക്ക് മാറ്റുകൂട്ടി. അദ്ദേഹത്തിന്റെ സുവർണകാലത്തെ ചിത്രങ്ങളിൽ ഒന്നായിരുന്നു ബോംബെ. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. റിലീസ് കഴിഞ്ഞതും ബോംബെ വലിയ ഹിറ്റുകളിൽ ഒന്നായി മാറി. തമിഴ് ചലച്ചിത്ര ലോകത്തെ മികച്ച പണംവാരി പടങ്ങളിൽ ഒന്നായിരുന്നു 'ബോംബെ'. ഫിലാഡൽഫിയ ചലച്ചിത്ര മേള ഉൾപ്പെടെ നിരവധി മേളകളിൽ പ്രദർശിപ്പിച്ച ചിത്രമായിരുന്നു ഇത്. അവിടെ നിന്നുമെല്ലാം സിനിമയ്ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചു. എന്നിരുന്നാലും ഈ സിനിമ മലയാളത്തിൽ എടുക്കാൻ മണിരത്നം കരുതിവച്ചിരുന്നതെന്നും, അത് പിന്നീട് തമിഴിലേക്ക് പോകാൻ കാരണം ഇന്നത്തെ ഒരു പ്രശസ്ത നടൻ സിനിമ നിരസിച്ചതെന്നും വിവരമുണ്ട് (തുടർന്ന് വായിക്കുക)
എ.ആർ. റഹ്മാന്റെ സംഗീതവും സിനിമക്ക് മാറ്റുകൂട്ടി. അദ്ദേഹത്തിന്റെ സുവർണകാലത്തെ ചിത്രങ്ങളിൽ ഒന്നായിരുന്നു 'ബോംബെ'. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. റിലീസ് കഴിഞ്ഞതും 'ബോംബെ' വലിയ ഹിറ്റുകളിൽ ഒന്നായി മാറി. തമിഴ് ചലച്ചിത്ര ലോകത്തെ മികച്ച പണംവാരി പടങ്ങളിൽ ഒന്നായിരുന്നു 'ബോംബെ'. ഫിലാഡൽഫിയ ചലച്ചിത്ര മേള ഉൾപ്പെടെ നിരവധി മേളകളിൽ പ്രദർശിപ്പിച്ച ചിത്രമായിരുന്നു ഇത്. അവിടെ നിന്നുമെല്ലാം സിനിമയ്ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചു. എന്നിരുന്നാലും ഈ സിനിമ മലയാളത്തിൽ എടുക്കാൻ മണിരത്നം കരുതിവച്ചിരുന്നതെന്നും, അത് പിന്നീട് തമിഴിലേക്ക് പോകാൻ കാരണം ഇന്നത്തെ ഒരു പ്രശസ്ത നടൻ സിനിമ നിരസിച്ചതെന്നും വിവരമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ചില മതവികാരങ്ങൾ ഉൾപ്പെട്ടതിനാൽ 'ബോംബെ' മലേഷ്യയിലും സിംഗപ്പൂരിലും നിരോധിച്ചു. ഗുരു ദത്തിന്റെ ഗാനങ്ങൾ ചിത്രീകരിച്ച രീതിയിൽ നിന്നും സത്യജിത്ത് റേയുടെ നിർമാണ ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൂടിയാണ് 'ബോംബെ' നിർമിച്ചിട്ടുള്ളത്. കലാപത്തിന്റെ ചിത്രങ്ങളിൽ നിന്നും പുനർനിർമിച്ചവയാണ് ഈ സിനിമയിലെ കലാപരംഗങ്ങൾ. സിനിമ ഇറങ്ങിയ വേളയിൽ സംവിധായകൻ മണിരത്നത്തിന്റെ വസതിക്ക് മുന്നിൽ ബോംബ് എറിഞ്ഞിരുന്നു എന്നും റിപോർട്ടുണ്ട്. എന്നിരുന്നിട്ടും ദേശീയ പുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ഉൾപ്പെടെ നേടിയ ചിത്രമായി മാറി 'ബോംബെ'

4/6
മനീഷ കൊയ്‌രാള സിനിമയുടെ ഭാഗമായതിനെ കുറിച്ചും രസകരമായ ചില കാര്യങ്ങളുണ്ട്. ഒരു സ്ക്രീൻടെസ്റ്റ് എടുക്കാൻ മണിരത്നം അവരെ ചെന്നൈ നഗരത്തിലേക്ക് ക്ഷണിച്ചു. റോജ എന്ന സിനിമ ഒഴികെ മണിരത്നത്തെ കുറിച്ച് മനീഷയ്ക്ക് കൂടുതൽ വിവരങ്ങൾ അറിയുമായിരുന്നില്ല. അവരുടെ മെന്റോർ അശോക് മെഹ്തയാണ് മനീഷയ്ക്ക് ഈ ചിത്രത്തിലേക്ക് പോകാൻ പ്രചോദനം നൽകിയത്. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ താൻ ഈ സിനിമയുടെ ഭാഗമാകുമായിരുന്നില്ല എന്ന് മനീഷ പറഞ്ഞിട്ടുണ്ട്. ഒരമ്മയുടെ വേഷം, പ്രത്യേകിച്ചും തെന്നിന്ത്യൻ സിനിമയിൽ ചെയ്തതിന്റെ പേരിൽ മനീഷയെ അവരുടെ കൂട്ടുകാരും താക്കീത് ചെയ്തിരുന്നു
മനീഷ കൊയ്‌രാള സിനിമയുടെ ഭാഗമായതിനെ കുറിച്ചും രസകരമായ ചില കാര്യങ്ങളുണ്ട്. ഒരു സ്ക്രീൻടെസ്റ്റ് എടുക്കാൻ മണിരത്നം അവരെ ചെന്നൈ നഗരത്തിലേക്ക് ക്ഷണിച്ചു. 'റോജ' എന്ന സിനിമ ഒഴികെ മണിരത്നത്തെ കുറിച്ച് മനീഷയ്ക്ക് കൂടുതൽ വിവരങ്ങൾ അറിയുമായിരുന്നില്ല. അവരുടെ മെന്റർ അശോക് മെഹ്തയാണ് മനീഷയ്ക്ക് ഈ ചിത്രത്തിലേക്ക് പോകാൻ പ്രചോദനം നൽകിയത്. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ താൻ ഈ സിനിമയുടെ ഭാഗമാകുമായിരുന്നില്ല എന്ന് മനീഷ പറഞ്ഞിട്ടുണ്ട്. ഒരമ്മയുടെ വേഷം, പ്രത്യേകിച്ചും തെന്നിന്ത്യൻ സിനിമയിൽ ചെയ്തതിന്റെ പേരിൽ, മനീഷയെ അവരുടെ കൂട്ടുകാരും താക്കീത് ചെയ്തിരുന്നു
advertisement
5/6
രസകരമായ മറ്റൊരു കാര്യമെന്തെന്നാൽ, അരവിന്ദ് സ്വാമി ഈ സിനിമയുടെ നായകനായി കടന്നുവന്നത് തീർത്തും യാദൃശ്ചികമായാണ്. ഈ സിനിമ മലയാളത്തിൽ എടുക്കാനായിരുന്നു മണിരത്നത്തിന്റെ ആദ്യ പ്ലാൻ. ശേഖർ നാരായൺ മിശ്ര എന്ന നായകനാവാൻ അദ്ദേഹം സമീപിച്ചത് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ പകരക്കാരില്ലാത്ത നായക നടനെയും. അന്ന് അദ്ദേഹം ഒരു യുവനടൻ മാത്രമായിരുന്നു. മറ്റൊരു സിനിമയ്ക്കായി താടിയും മീശയും എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം മണിരത്നത്തിന്റെ സിനിമയോട് 'നോ' പറഞ്ഞു. അങ്ങനെ അവിടേയ്ക്ക് അരവിന്ദ് സ്വാമി എത്തി. ആ നായകനെ പ്രേക്ഷകർക്ക് പരിചയമുണ്ട്

6/6
തമിഴ് നടൻ ചിയാൻ വിക്രം ആയിരുന്നു അത്. ചിത്രം യാഥാർത്ഥം എന്ന് തോന്നിക്കാൻ മണിരത്നം രാജീവ് മേനോനെ ക്യാമറ ഏല്പിച്ചു. കലുഷിത സാഹചര്യമെങ്കിലും, ഫ്രയിമുകൾ മനോഹരമായി വേണം ചിത്രീകരിക്കാൻ എന്ന് മണിരത്നത്തിന് നിർബന്ധമുണ്ടായിരുന്നു. ഈ സിനിമയിലെ വീടുകളുടെ അകം തമിഴ്നാട്ടിലും പുറം കേരളത്തിലുമായാണ് ഷൂട്ട് ചെയ്തത്
തമിഴ് നടൻ ചിയാൻ വിക്രം ആയിരുന്നു അത്. ചിത്രം യാഥാർത്ഥം എന്ന് തോന്നിക്കാൻ മണിരത്നം രാജീവ് മേനോനെ ക്യാമറ ഏല്പിച്ചു. കലുഷിത സാഹചര്യമെങ്കിലും, ഫ്രയിമുകൾ മനോഹരമായി വേണം ചിത്രീകരിക്കാൻ എന്ന് മണിരത്നത്തിന് നിർബന്ധമുണ്ടായിരുന്നു. 'ബോംബെ' സിനിമയിലെ വീടുകളുടെ അകം തമിഴ്നാട്ടിലും പുറം കേരളത്തിലുമായാണ് ഷൂട്ട് ചെയ്തത്
advertisement
രാഹുല്‍ മാങ്കൂട്ടത്തിൽ‌ എംഎല്‍എ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കും
രാഹുല്‍ മാങ്കൂട്ടത്തിൽ‌ എംഎല്‍എ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കും
  • യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിക്കും.

  • സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ തീരുമാനം.

  • ഹൈക്കോടതിയിലെ ഒരു പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായി രാഹുല്‍ നേരത്തെ തന്നെ കൂടിയാലോചന നടത്തിയിരുന്നു.

View All
advertisement