Exclusive | മോദിയും പുടിനും സ്റ്റാന്‍ഡേര്‍ഡ് കവചിത എസ്‌യുവിക്ക് പകരം ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്തത് എന്തുകൊണ്ട്?

Last Updated:

പതിവായി ഉപയോഗിക്കുന്ന റേഞ്ച് റോവര്‍ അല്ലെങ്കില്‍ മേഴ്‌സിഡസ് കാറുകള്‍ക്ക് പകരമാണ് വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള യാത്രയില്‍ വെളുത്ത ടൊയോട്ട ഫോര്‍ച്യൂണര്‍ തിരഞ്ഞെടുത്തത്.

News18
News18
ഔദ്യോഗിക സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോളുകള്‍ മറികടന്നുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ എത്തിയത്.
പതിവ് രീതികളില്‍ നിന്ന് മറ്റൊരു മാറ്റം കൂടി ഈ സ്വീകരണത്തിന് ഉണ്ടായിരുന്നു. പതിവായി ഉപയോഗിക്കുന്ന റേഞ്ച് റോവര്‍ അല്ലെങ്കില്‍ മേഴ്‌സിഡസ് കാറുകള്‍ക്ക് പകരം പാലം വിമാനത്താവളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ 7 ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലേക്കുള്ള യാത്രയില്‍ ഇരുവരും വെളുത്ത ടൊയോട്ട ഫോര്‍ച്യൂണര്‍ ആണ് തിരഞ്ഞെടുത്തത്.
ഫോര്‍ച്യൂണറില്‍ യാത്ര ചെയ്യാനുള്ള തീരുമാനം സൗഹൃദത്തിന്റെ പുറത്തായിരുന്നുവെന്നും ഔപചാരികമായിരുന്നില്ലെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.
വെളുത്ത ഫോര്‍ച്യൂണര്‍
പ്രധാനമന്ത്രി മോദിയും പുടിനും യാത്ര ചെയ്ത കാര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ സിഗ്മ 4 MT ആണ്. ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം മോട്ടോര്‍ കാര്‍ വിഭാഗത്തിലുള്ള ഈ വാഹനം ഡീസലിലാണ് ഓടുന്നത്. 2024 ഏപ്രില്‍ 24നാണ് ഇത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ഒരു വര്‍ഷവും ഏഴ് മാസവും പഴക്കമുള്ളതും 2039 ഏപ്രില്‍ 23 വരെ സാധുതയുള്ള ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും 2026 ജൂണ്‍ 25 വരെ സാധുതയുള്ളതുമായ PUCC(പുക സര്‍ട്ടിഫിക്കറ്റ്) സര്‍ട്ടിഫിക്കറ്റും ഉണ്ട്.
advertisement
രാഷ്ട്ര നേതാക്കന്മാരുടെ യാത്രയില്‍ സാധാരണയായി കവചിത വാഹനങ്ങളാണ് ഉപയോഗിക്കുക. ഇതിനൊപ്പം ഫോര്‍ച്യൂണറുകളും ഇന്നോവ പോലെയുള്ള കാറുകളും ഉള്‍പ്പെടുത്താറുണ്ട്. ഇരുനേതാക്കന്മാരും സഞ്ചരിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പർ പ്രദർശിപ്പിച്ചതും(MH01EN5795) ശ്രദ്ധ നേടി. കാരണം, വിഐപിമാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ സാധാരണയായി പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ക്കൊണ്ട് മറയ്ക്കാറുണ്ട്.
എന്തുകൊണ്ടാണ് ഈ കാര്‍ തിരഞ്ഞെടുത്തത്?
''രണ്ട് രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടുന്ന യാത്രയ്ക്ക് എലൈറ്റ് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്പിജി)പ്രവനാതീതവും ന്യൂട്രലുമായ വാഹനങ്ങളാണ് ഇഷ്ടപ്പെടുന്നത്. പാറ്റേണ്‍ വേഗത്തിൽ തിരിച്ചറിയാനും ഭീഷണി സാധ്യത കുറയ്ക്കുകയുമാണ് ഇതിന് പിന്നിലെ കാരണം. ഒരു ന്യൂട്രല്‍ ടോയോട്ട പരിഷ്‌കരിക്കാനും കവചം നല്‍കാനും മിക്‌സഡ് കോണ്‍വോയികളില്‍ സംയോജിപ്പിക്കാനും എളുപ്പമാണ്,'' വൃത്തങ്ങള്‍ പറഞ്ഞു.
advertisement
''ഒരു വിദേശ രാഷ്ട്രത്തലവന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടൊപ്പം ഒരു വാഹനത്തില്‍ പോകുമ്പോള്‍ എസ്പിജി പൂര്‍ണമായ പ്രവര്‍ത്തന നിയന്ത്രണം ഏറ്റെടുക്കുന്നു.  ആ സാഹചര്യത്തില്‍ ന്യൂട്രലായ ഒരു വേദി അവര്‍ക്ക് യഥോചിതം പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നു. ആഗോളതലത്തില്‍ ഭീഷണി നേരിടുന്ന പുടിന്‍ പോലെയുള്ളവര്‍ക്ക് എസ്പിജി, റഷയ്ന്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് അല്ലെങ്കില്‍ എഫ്എസ്ഒ എന്നിവയ്ക്ക് പരമാവധി വിവേചനാധികാരം ഉപയോഗിക്കാൻ കഴിയും,'' വൃത്തങ്ങള്‍ പറഞ്ഞു.
വിഐപികളുടെ സംരക്ഷണത്തിന് റഷ്യക്കാര്‍ സാധാരണയായി ലാന്‍ഡ് ക്രൂയിസര്‍-ടൈപ്പ് എസ്‌യുവികളാണ് ഇഷ്ടപ്പെടുന്നത്. ''റഷ്യന്‍ കൗണ്ടർ അസോള്‍ട്ട് ടീമുകളെയും അവരുടെ ഉപകരണങ്ങളെയും സംയോജിപ്പിക്കാന്‍ എസ്യുവികളാണ് ഉപയോഗിക്കുന്നത് എളുപ്പമാക്കും. പുടിന്റെ എഎസ്എല്‍(അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്‌സണ്‍) സമയത്ത് എസ്പിജിയും എഫ്എസ്ഒയും ടൊയോട്ടയെയാണ് അംഗീകരിച്ചത്. ഇത് കൂടാതെ സുരക്ഷാസേന സമാനമായ ഒന്നിലധികം വാഹനങ്ങളും അനുവദിച്ചു. ഇവയെല്ലാം ഒരു അടിയന്തര ഘട്ടമുണ്ടായാല്‍ വഴിതിരിച്ചുവിടാനും ഒഴിപ്പിക്കാനും അനുയോജ്യമാണ്,'' അവര്‍ പറഞ്ഞു.
advertisement
പുടിന്‍ ഇന്ത്യയില്‍
ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് പ്രധാനമന്ത്രി മോദി ഊഷ്മള സ്വീകരണം നല്‍കി. ഇതിന് മുമ്പ് രാഷ്ട്രപതി ഭവനില്‍ ആചാരപരമായുള്ള സ്വീകരണവും മൂന്ന് സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കിയിരുന്നു. ഇതിന് ശേഷം ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുടിൻ ആദരാജ്ഞലി അര്‍പ്പിച്ചു.
നാല് വര്‍ഷത്തിന് ശേഷമാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | മോദിയും പുടിനും സ്റ്റാന്‍ഡേര്‍ഡ് കവചിത എസ്‌യുവിക്ക് പകരം ടൊയോട്ട ഫോര്‍ച്യൂണറില്‍ യാത്ര ചെയ്തത് എന്തുകൊണ്ട്?
Next Article
advertisement
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
  • MLA Eldhose Kunnappilly's office asked the building owner to vacate after his wife wasn't elected chairperson.

  • രാഷ്ട്രീയ തർക്കത്തെ തുടർന്ന് എംഎൽഎയുടെ ഓഫീസ് അടിയന്തരമായി മാറ്റേണ്ടി വന്നതായി ജീവനക്കാർ അറിയിച്ചു.

  • നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ സംഗീത കെ.എസ് വിജയിച്ചു.

View All
advertisement