Dear Students | നിവിൻ പോളി- നയൻ‌താര ടീം വീണ്ടും; 'ഡിയർ സ്റ്റുഡന്റസ്' ടീമിന്റെ പുതുവർഷ അപ്ഡേറ്റ്

Last Updated:

നിവിൻ പോളി - നയൻതാര സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ ഒന്നിക്കുന്ന ചിത്രം

ഡിയർ സ്റ്റുഡന്റസ്
ഡിയർ സ്റ്റുഡന്റസ്
2019 ൽ ധ്യാൻ ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് യുവ സൂപ്പർ താരമായ നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും ആദ്യമായി ഒന്നിച്ചത്. ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ ഒന്നിക്കുന്ന ചിത്രം വരികയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന 'ഡിയർ സ്റ്റുഡന്റസ്' എന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒരുമിക്കുന്നത്. ഇപ്പോഴിതാ ഇരുവരും പ്രത്യക്ഷപ്പെടുന്ന പുത്തൻ പോസ്റ്റർ പങ്കു വെച്ച് കൊണ്ട് ന്യൂ ഇയർ ആശംസകളുമായി എത്തിയിരിക്കുകയാണ് ഡിയർ സ്റ്റുഡന്റസ് ടീം.
advertisement
വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്‌ പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും. ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി.ആർ.ഒ.- ശബരി.
Summary: Dear Students, a movie starring Nivin Pauly and Nayanthara, drops an update on New Year day. The movie marks a reunion of the duo after the Dhyan Sreenivasan directorial 'Love, Action, Drama'. Nayanthara was last seen on Malayalam cinema in Alphonse Puthren movie 'Gold', co-starring Prithviraj Sukumaran
മലയാളം വാർത്തകൾ/ വാർത്ത/Film/
Dear Students | നിവിൻ പോളി- നയൻ‌താര ടീം വീണ്ടും; 'ഡിയർ സ്റ്റുഡന്റസ്' ടീമിന്റെ പുതുവർഷ അപ്ഡേറ്റ്
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement