Poacher | നിമിഷ സജയൻ, റോഷൻ മാത്യു വെബ് സീരീസ് 'പോച്ചർ' ഫെബ്രുവരി മുതൽ പ്രൈം വീഡിയോയിൽ പ്രദർശനത്തിന്

Last Updated:

എട്ട് എപ്പിസോഡുകൾ ഉള്ള പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ 2023-ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു

പോച്ചർ
പോച്ചർ
നിമിഷ സജയൻ (Nimisha Sajayan), റോഷൻ മാത്യു (Roshan Mathew) ഒന്നിക്കുന്ന ആമസോൺ ഒറിജിനൽ സീരീസ് 'പോച്ചർ' (Poacher) ഫെബ്രുവരി 23 മുതൽ പ്രൈം വീഡിയോയിൽ. ജോർദാൻ പീലെസ് ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാൻസ്മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ നൽകിയ ഓസ്കാർ നേടിയ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്റർടൈൻമെന്റ് നിർമ്മിച്ച ആദ്യത്തെ ടെലിവിഷൻ പരമ്പരയായ ആമസോൺ ഒറിജിനൽ ക്രൈം സീരീസ് പോച്ചറിന്റെ പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു.
ക്യുസി എന്റർടൈൻമെന്റിന്റെ ധനസഹായത്തോടെ, എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയാണ് പോച്ചറിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന കഴിവുറ്റ അഭിനേതാക്കളാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിലെ നിബിഡ വനങ്ങളിലും ഡൽഹിയിലെ കോൺക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളുടെ സാങ്കൽപ്പിക നാടകീകരണമാണ് പോച്ചർ.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ, ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയവർ എന്നിവർ നൽകിയ മഹത്തായ സംഭാവനകൾ ഈ പരമ്പര കാണിക്കുന്നു.
advertisement
കഥയുടെ ആധികാരികത ഉയർത്തിപ്പിടിക്കാൻ, പോച്ചർ കേരളത്തിലും ന്യൂഡൽഹിയിലും യഥാർത്ഥ ജീവിത പശ്ചാത്തലത്തിൽ ചിത്രീകരിച്ചു. പ്രധാനമായും മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ചിത്രീകരിച്ചിരിക്കുന്നു. എട്ട് എപ്പിസോഡുകൾ ഉള്ള പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ 2023-ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു, അവിടെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രൈം വീഡിയോയിൽ പോച്ചർ പ്രീമിയർ ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Film/
Poacher | നിമിഷ സജയൻ, റോഷൻ മാത്യു വെബ് സീരീസ് 'പോച്ചർ' ഫെബ്രുവരി മുതൽ പ്രൈം വീഡിയോയിൽ പ്രദർശനത്തിന്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement