നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Rajinikanth | രജനീകാന്തിന് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  Happy Birthday Rajinikanth | രജനീകാന്തിന് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  PM Narendra Modi wishes Rajinikanth a happy birthday | എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന 'തലൈവർ' രജനീകാന്തിന് പിറന്നാൾ ആശംസയുമായി പ്രധാനമന്ത്രി

  രജനികാന്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

  രജനികാന്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

  • Share this:
   എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന 'തലൈവർ' രജനീകാന്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റർ സന്ദേശത്തിലാണ് മോദി രജിനികാന്തിന് പിറന്നാൾ ആശംസ നേർന്നത്.

   വർഷങ്ങൾക്ക് മുൻപേ മോദി-രജനികാന്ത് കൂടിക്കാഴ്ച നടന്നിട്ടുണ്ട്. പ്രധാനമന്ത്രി ആവുന്നതിനു മുൻപ് ചെന്നൈയിലുള്ള രജനികാന്തിന്റെ പോയസ് ഗാർഡൻ വസതിയിലായിരുന്നു 2014ലെ കൂടിക്കാഴ്ച. ഇത് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാവുമോ എന്ന് അന്ന് ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും സൗഹൃദ സന്ദർശനം എന്നായിരുന്നു അതേപ്പറ്റി ഇരുവരും നൽകിയ വിശദീകരണം.

   അന്ന് രജനികാന്ത് മോദിക്ക് വിജയാശംസകൾ നേർന്നിരുന്നു. ഒരിക്കൽ രജനി ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴും മോദി സന്ദർശിച്ചിരുന്നു. അന്നും അദ്ദേഹം പ്രധാനമന്ത്രി ആയിരുന്നില്ല.

   പ്രധാനമന്ത്രി ആയ ശേഷം 'ദിനതന്തി' പത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ വേളയിൽ വേദിയിൽ നിന്നുമിറങ്ങി രജനിയുമായി കുശലാന്വേഷണം നടത്തിയ മോദി വാർത്തകളിൽ ഇടം നേടിയിരുന്നു.

   അടുത്ത മാസം രജനികാന്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

   താരത്തിന്റെ എഴുപതാം പിറന്നാളിന് എ.ആർ. റഹ്മാൻ ഉൾപ്പെടുന്ന 70 പ്രമുഖ ചലച്ചിത്ര പ്രവർത്തകർ പിറന്നാളിനുള്ള കോമൺ ഡി.പി. പുറത്തിറക്കിയിരുന്നു.
   Published by:user_57
   First published:
   )}