അന്ന് മമ്മൂട്ടിയുടെ വില്ലൻ; രാജ് ബി. ഷെട്ടി ഇനി പെപ്പെയുടെ 'കൊണ്ടലിൽ'

Last Updated:

ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ കന്നഡ സിനിമകളിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളി സിനിമാ പ്രേമികൾക്കിടയിലും പ്രശസ്തനായത്

ആന്റണി വർ​ഗീസ് നായകനായി എത്തുന്ന 'കൊണ്ടല്‍' എന്ന ചിത്രത്തിൽ പ്രശസ്ത കന്നഡ താരം രാജ് ബി. ഷെട്ടിയും. ഈ ചിത്രത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തു. മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം ടർബോയിലൂടെ മുഖ്യധാരാ മലയാള ചിത്രത്തിൽ ഈ വർഷം അരങ്ങേറ്റം കുറിച്ച രാജ് ബി. ഷെട്ടി, കൊണ്ടലിലും നിർണ്ണായക വേഷമാണ് ചെയ്യുന്നത്.
ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ കന്നഡ സിനിമകളിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളി സിനിമാ പ്രേമികൾക്കിടയിലും പ്രശസ്തനായത്.
കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന കൊണ്ടലിൽ ഷബീര്‍ കല്ലറയ്ക്കല്‍, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍. സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി.എച്ച്., റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്. ഓണം റിലീസായി സെപ്റ്റംബറിൽ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.
advertisement
റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി. മേനോൻ, സംഗീതം- സാം സി.എസ്., എഡിറ്റർ- ശ്രീജിത്ത് സാരംഗ്, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ. തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്ണ, വസ്ത്രാലങ്കാരം- നിസാർ റഹ്മത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പി.ആർ.ഒ.- ശബരി.
advertisement
Summary: Malayalam movie may get to see Raj B. Shetty yet again after his debut stint in Mammootty movie 'Turbo'. Shetty has been roped in to play a crucial role in Antony Varghese Pepe upcoming movie 'Kondal'
മലയാളം വാർത്തകൾ/ വാർത്ത/Film/
അന്ന് മമ്മൂട്ടിയുടെ വില്ലൻ; രാജ് ബി. ഷെട്ടി ഇനി പെപ്പെയുടെ 'കൊണ്ടലിൽ'
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement