advertisement

Suresh Gopi Sathyan Anthikad സുരേഷ് ​ഗോപി വയലറ്റ് പൂക്കളുമായി സത്യൻ അന്തിക്കാടിനെ കാണാനെത്തിയതിനു പിന്നിലെ മമ്മൂട്ടി ചിത്രം

Last Updated:

വയലറ്റു പൂക്കളുമായി എത്തിയതിന് പിന്നിലെ കഥയറിഞ്ഞപ്പോൾ സുരേഷിന്റെ ഓർമ അപാരം തന്നെ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം

സംവിധായകൻ സത്യൻ അന്തിക്കാടിനെ കാണാൻ എത്തിയ സുരേഷ് ഗോപി കൊണ്ടുവന്ന പൂച്ചെണ്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിറയെ വയലറ്റ് പൂക്കളുള്ള പൂച്ചെണ്ടുമായാണ് സുരേഷ് ​ഗോപിയെത്തിയത്.
ആ പൂക്കൾക്ക് പിന്നിലോ മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രത്തിലെ സീനാണ് കാരണവും. വയലറ്റു പൂക്കളുമായി എത്തിയതിന് പിന്നിലെ കഥയറിഞ്ഞപ്പോൾ സുരേഷിന്റെ ഓർമ്മ അപാരം തന്നെ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ പ്രതികരണം.
സത്യൻ അന്തിക്കാട് സുരേഷ് ഗോപി ചിത്രങ്ങൾ ഒരുപാടില്ലെങ്കിലും പ്രേക്ഷകർക്ക് മുന്നിൽ എത്തിയവയെല്ലാം തന്നെ ഇന്നും ജനപ്രിയമായി തുടരുന്നവയാണ്. അത്തരത്തിൽ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു മമ്മൂട്ടി ചിത്രത്തിൽ അപ്രതീക്ഷിത കഥാപാത്രവുമായി സുരേഷ് ഗോപിയും എത്തിയിരുന്നു.
ആ ചിത്രത്തിന്റെ ഓർമ്മപുതുക്കലിന്റെ ഭാഗമായാണ് സുരേഷ് ഗോപി വയലറ്റ് പൂക്കളുമായി സത്യനെ കാണാൻ എത്തിയത്. മമ്മൂട്ടി നീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീധരന്റെ ഒന്നാം തിരുമുറിവാണ് ആ ചിത്രം. ഇതിലെ നായിക നീനക്കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ സിനിമയിലേക്കുള്ള ഇൻട്രോ സീനിന്റെ പശ്ചാത്തലത്തിൽ മനോഹരമായ വയലറ്റ് പൂക്കളും ഉണ്ട്. ആ വയലറ്റ് ആണ് പൂച്ചെണ്ടിൽ പ്രതീകാത്മാകമായി സുരേഷ് ഗോപി ചേർത്തത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Suresh Gopi Sathyan Anthikad സുരേഷ് ​ഗോപി വയലറ്റ് പൂക്കളുമായി സത്യൻ അന്തിക്കാടിനെ കാണാനെത്തിയതിനു പിന്നിലെ മമ്മൂട്ടി ചിത്രം
Next Article
advertisement
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
2,000 കിലോമീറ്റർ പരിധി, ബ്രഹ്മോസിനേക്കാൾ വേഗത; ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ 'ഗോൾഡൻ ഹൊറൈസൺ' മിസൈൽ വാഗ്ദാനം
  • ഇസ്രായേലിന്റെ ഗോൾഡൻ ഹൊറൈസൺ മിസൈൽ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു

  • 2,000 കിലോമീറ്റർ പരിധിയും Mach 5 വേഗതയും ഉള്ള ഈ മിസൈൽ ഭൂഗർഭ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നു

  • ഇന്ത്യൻ വ്യോമസേനയുടെ Su-30MKI യിൽ ഘടിപ്പിച്ചാൽ സേനയുടെ ദീർഘദൂര പ്രഹരശേഷി ഗണ്യമായി വർദ്ധിക്കും

View All
advertisement