advertisement

ശബരിമല സ്വർണക്കൊള്ള: എസ്ഐടി സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും ചോദിച്ചില്ലെന്ന് അടൂർ പ്രകാശ്

Last Updated:

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഉള്‍പ്പെടെ അറിയാവുന്ന എല്ലാ കാര്യങ്ങളും എസ്ഐടിയോട് പറഞ്ഞിട്ടുണ്ടെന്നും അടൂർ പ്രകാശ്

Rapid Read
അടൂർ പ്രകാശ്
അടൂർ പ്രകാശ്
ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. എസ്ഐടി ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഉള്‍പ്പെടെ അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പറഞ്ഞ കാര്യങ്ങളെല്ലാം എഎസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്.മറുപടിയിൽ അവ്യക്തതയുണ്ടോ എന്ന് പറയേണ്ടത് എസ്‌ഐടി ആണെന്നും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. എസ്ഐടി ചോദ്യംചെയ്യാൻ വിളിച്ചിപ്പിച്ചതിൽ അസ്വാഭാവികത ഉള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ശശിധരന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടന്നത്. രണ്ടര മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണക്കൊള്ള: എസ്ഐടി സാമ്പത്തിക ഇടപാടിനെക്കുറിച്ചൊന്നും ചോദിച്ചില്ലെന്ന് അടൂർ പ്രകാശ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement