രണ്ടു വർഷമായി റിമ എവിടെപ്പോയി? ചോദ്യത്തിന് ഇന്റർനാഷണൽ മറുപടിയുമായി താരം
- Published by:meera_57
- news18-malayalam
Last Updated:
2025-ലെ ഫ്രാൻസിൽ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയ്‌ലർ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസർ അനൗൺസ്മെന്റ് റിലീസായി
നീലവെളിച്ചത്തിലെ ഭാർഗവിയായി വെള്ളിത്തിരയിലെത്തിയ ശേഷം റിമ കല്ലിങ്കലിനെ മലയാള സിനിമ കണ്ടില്ല. രണ്ടു വർഷങ്ങൾക്ക് ശേഷം ആ കാത്തിരിപ്പിനു റിമ ഇന്റർനാഷണൽ സ്റ്റൈലിൽ മറുപടി നൽകുന്നു. 2025-ലെ കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ എന്ന റിമ കല്ലിങ്കൽ ചിത്രത്തിന്റെ ട്രെയ്‌ലർ പ്രദർശിപ്പിക്കുന്നു. 2025-ലെ ഫ്രാൻസിൽ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയ്‌ലർ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസർ അനൗൺസ്മെന്റ് റിലീസായി.
ദേശീയ പുരസ്കാരം ലഭിച്ച ‘ബിരിയാണി’ക്ക് ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിലെ ടീസറിൽ മറഞ്ഞുപോകുന്ന ആചാരങ്ങളെയും, സ്ത്രീമൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് കാണിക്കുന്നത്. ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് ചിത്രത്തിന്റെ സഹനിർമാതാവ്.
advertisement
റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ.ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.
ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു. ശ്യാമപ്രകാശ് എം.എസ്. ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
advertisement
എഡിറ്റിംഗ്- അപ്പു ഭട്ടത്തിരി, സംഗീതം- സെയ്‌ദ് അബാസ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ, പ്രൊസ്റ്റെറ്റിക് ആന്റ് മേക്കപ്പ്- സേതു ശിവനന്ദൻ, അഷ് അഷ്‌റഫ്, സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ, സൌണ്ട് മിക്സിംഗ്- ജോബിൻ രാജ്, സൗണ്ട് ഡിസൈൻ- സജിൻ ബാബു, ജുബിൻ രാജു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് സാഗർ, ലൈൻ പ്രൊഡ്യൂസർ- സുഭാഷ് സണ്ണി മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ), പി.ആർ.ഒ. - എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 13, 2025 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രണ്ടു വർഷമായി റിമ എവിടെപ്പോയി? ചോദ്യത്തിന് ഇന്റർനാഷണൽ മറുപടിയുമായി താരം