മലപ്പുറത്ത് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ അരക്കോടിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു

Last Updated:

സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് അധ്യാപികയുടെ വിശ്വാസം പിടിച്ചുപറ്റി തട്ടിപ്പിനിരയാക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മലപ്പുറം പരപ്പനങ്ങാടിയിൽ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ ശിഷ്യനായ യുവാവ് അറസ്റ്റില്‍. ഇയാളുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ടും നല്‍കി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേര്‍ക്കന്‍ ഫിറോസ് (51), ഭാര്യ റംലത്ത് (മാളു 43) എന്നിവരാണ് പ്രതികള്‍. താനൂര്‍ സബ് ജില്ലയിലെ തലക്കടത്തൂര്‍ സ്‌കൂളിലെ അധ്യാപികയായ നെടുവ സ്വദേശിനിയുടെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
അധ്യാപികയുടെ   27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കിയാണ് ഫിറോസ് മുങ്ങിയത്. 1988 മുതൽ 90 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്.വർഷങ്ങൾക്ക് ശേഷം ഇയാൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അധ്യാപികയുായുള്ള ബന്ധം പുതുക്കുകയും പിന്നീട് സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് അധ്യാപികയുടെ വിശ്വാസം പിടിച്ചു പറ്റുകയുമായിരുന്നു.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി, 4000 രൂപ ലാഭം നൽകി. പിന്നാലെ മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ മാസം തോറും നൽകി.ഇങ്ങനെ വിശ്വാസം നേടിക്കൊണ്ടിരുന്ന പ്രതി, തവണകളായി 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങുകയായിരുന്നു.മാസങ്ങളായി ലാഭ വിഹിതം ലഭിക്കാതാവുകയും ഫിറോസിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് അവുകയും ചെയ്തതോടെ തട്ടിപ്പ് മനസ്സിലാക്കിയ അധ്യാപിക പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. പ്രതി കർണാടകയിൽ ആഡംബര ജീവിതം നയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.അധ്യാപികയിൽ നിന്ന് പണം വാങ്ങാൻ ഫിറോസിന് ഒപ്പം പോയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. എം.ഫിറോസിനെ പരപ്പനങ്ങാടി കോടതി ജാമ്യത്തിൽ വിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ അരക്കോടിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement