Kerala state film awards 2024 | ഈ അമൽ ഡേവിസിന് എങ്ങനെ എഡിറ്റിങ്ങിന് അവാർഡ് കിട്ടി ?
- Published by:Sneha Reghu
- news18-malayalam
Last Updated:
നായകനൊപ്പം മികച്ച അഭിനയം കാഴ്ചവച്ച സംഗീത് പ്രതാപ് അഭിനേതാവ് മാത്രമല്ല, നല്ലൊരു എഡിറ്റർ കൂടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രേമലു സിനിമയിലെ അമൽ ഡേവിസിനെ ഓർക്കാത്തവരായി ആരും തന്നെ കാണില്ല. നായകനൊപ്പം മികച്ച അഭിനയം കാഴ്ചവച്ച സംഗീത് പ്രതാപ് അഭിനേതാവ് മാത്രമല്ല, നല്ലൊരു എഡിറ്റർ കൂടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം സംഗീത് പ്രതാപിനാണ് ലഭിച്ചത്. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിനാണ് സംഗീത് പുരസ്കാരത്തിന് അർഹനായത്.
പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്കാരമെന്നാണ് സംഗീത് പറയുന്നത്. വീട്ടിൽ ലുഡോ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവാർഡിനർഹനായ വിവരം അറിയുന്നതെന്നും താരം വ്യക്തമാക്കി. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ലഭിച്ചതിന് പിന്നാലെ ന്യൂസ് 18-നോട് സംസാരിക്കുകയായിരുന്നു സംഗീത്. പുതിയൊരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ പരിക്ക് പറ്റി വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് താനെന്നും നടൻ വ്യകത്മാക്കി.
നവാഗതരായ കുറച്ചുപേർ ചേർന്നൊരുക്കിയ സിനിമയായിരുന്നു ലിറ്റിൽ റാവുത്തർ. അതുകൊണ്ട് തന്നെ വലിയ രീതിയിൽ മാർക്കറ്റിംഗ് ഒന്നും ഇല്ലായിരുന്നു. സാങ്കേതികപരമായി സിനിമയിൽ മികവ് പുലർത്താൻ ഞങ്ങൾ എല്ലാവരും ശ്രമിച്ചിരുന്നു. ഇതുവരെ നാലു സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഒരുപാട് റീ വർക്കുകൾ നടത്തിയ സിനിമയായിരുന്നു ലിറ്റിൽ റാവുത്തറെന്നും സംഗീത് പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 16, 2024 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kerala state film awards 2024 | ഈ അമൽ ഡേവിസിന് എങ്ങനെ എഡിറ്റിങ്ങിന് അവാർഡ് കിട്ടി ?