നടിയുടെ ആരോപണങ്ങൾ ഗുരുതരം; സിനിമയിൽ നിന്നും ഒഴിവാക്കിയതിന്റെ പ്രതികാരമെന്ന് രഞ്ജിത്ത്
- Published by:meera_57
- news18-malayalam
Last Updated:
പരാതി പ്രകാരം, രഞ്ജിത്ത് നടിയെ ഷൂട്ടിംഗിനിടെ കാരവാനിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വെച്ച് ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുന്നു
ഒന്നര വർഷത്തിനിപ്പുറം സംവിധായകൻ രഞ്ജിത്ത് മറ്റൊരു ലൈംഗിക പീഡന പരാതിയിൽ നിയമനടപടി നേരിടുകയാണ്. പുതിയ സിനിമയിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചതായ യുവനടിയുടെ പരാതി പോലീസിൽ എത്തിയതിനെ തുടർന്നാണ് രഞ്ജിത്തിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും സംവിധായകൻ സെറ്റിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കൊച്ചി സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതി പ്രകാരം, രഞ്ജിത്ത് നടിയെ ഷൂട്ടിംഗിനിടെ കാരവാനിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വെച്ച് ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കുന്നു.
എന്നാൽ നടി കാരവാനിൽ വന്ന് തന്നെ കെട്ടിപ്പിടിച്ചെന്നാണ് രഞ്ജിത്തിന്റെ വാദം. അഭിനയം മോശമാണെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് ഒഴിവാക്കിയതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് സംവിധായകൻ പറയുന്നത്.
advertisement
മാർച്ച് 28നായിരുന്നു പരാതി ലഭിച്ചത്. ഈ ആഴ്ച തുടക്കത്തിൽ വനിതാ പോലീസ് സ്റ്റേഷനിൽ നടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോലീസ് നടപടി വേഗത്തിൽ ആരംഭിച്ചു. കേസ് രജിസ്ട്രേഷനും പ്രാരംഭ നടപടികളും അതീവ രഹസ്യമായാണ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മാർച്ച് 31 വൈകുന്നേരം ഇടുക്കി ജില്ലയിൽ നിന്ന് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം കൊച്ചി പോലീസിന് കൈമാറി.
പിന്നീട് നിർബന്ധിത വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഞ്ജിത്തിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
advertisement
ഹേമാ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ രഞ്ജിത്തിനെതിരെ ശക്തമായ ആരോപണങ്ങളുമായി ബംഗാളി നടി രംഗത്തുവന്ന വിഷയം വലിയ വിവാദമായിരുന്നു. 2009ൽ 'പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തി അനുചിതമായി സ്പർശിച്ചു എന്നാണ് 2024ൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നടി നൽകിയ പരാതി. മോഡലായ യുവാവും രഞ്ജിത്തിനെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. തുടർ പരാതികളിൽ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയേണ്ടതായി വന്നു. താരസംഘടനയായ അമ്മയിലും 'ഹേമ കമ്മറ്റി' റിപ്പോർട്ടിന്റെ അടിയൊഴുക്കുകൾ ശക്തമായി.
advertisement
ഇതിൽ ഒരു കേസിൽ പരാതിക്കാരി പിന്മാറി. പിന്നീട് രണ്ട് കേസുകളും കോടതികൾ തള്ളിയിരുന്നു.
Summary: A year and a half post Hema Committee report, Malayalam film director B. Ranjith is facing legal action again in another sexual harassment case. Ranjith was taken into custody last night after a young actress complained to the police that he had been harassed by promising her a role in a new film
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 01, 2026 10:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നടിയുടെ ആരോപണങ്ങൾ ഗുരുതരം; സിനിമയിൽ നിന്നും ഒഴിവാക്കിയതിന്റെ പ്രതികാരമെന്ന് രഞ്ജിത്ത്








