advertisement

രഞ്ജിത്തിന്റെ അറസ്റ്റ്; പരാതി ശരിയോ തെറ്റോ എന്ന് അന്വേഷണത്തിൽ ബോധ്യപ്പെടും: സുധീർ കരമന

Last Updated:

പരാതിയുടെ സത്യാവസ്ഥ വിശദമായ അന്വേഷണത്തിലൂടെ പുറത്തുവരും. സർക്കാർ എന്നും സ്ത്രീകൾക്കൊപ്പമാണെന്നും സുധീർ കരമന വ്യക്തമാക്കി

News18
News18
തിരുവനന്തപുരം: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ സർക്കാർ സ്വീകരിച്ചത് മുഖം നോക്കാതെയുള്ള നടപടിയാണെന്ന് നടനും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സുധീർ കരമന. ഇടതുപക്ഷ സർക്കാർ എക്കാലവും സ്ത്രീപക്ഷത്താണെന്നും പരാതി ലഭിച്ചയുടൻ തന്നെ കൃത്യമായ നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം ന്യൂസ് 18 നോട് പ്രതികരിച്ചു.
പരാതിയുടെ സത്യാവസ്ഥ വിശദമായ അന്വേഷണത്തിലൂടെ പുറത്തുവരും. സർക്കാർ എന്നും സ്ത്രീകൾക്കൊപ്പമാണെന്നും സുധീർ കരമന വ്യക്തമാക്കി.
യുവനടിയുടെ പീഡനപരാതിയിൽ അറസ്റ്റിലായ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലേക്കാണ് രഞ്ജിത്തിനെ മാറ്റുന്നത്. അറസ്റ്റിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ട രഞ്ജിത്തിനെ കൊച്ചി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയപ്പോഴാണ് റിമാൻഡ് ഉത്തരവുണ്ടായത്. ഉടൻ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. നടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് എറണാകുളം സെൻട്രൽ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
advertisement
തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ നിന്നാണ് എൽ‍ഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി സുധീർ കരമന ജനവിധി തേടുന്നത്. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രഞ്ജിത്തിന്റെ അറസ്റ്റ്; പരാതി ശരിയോ തെറ്റോ എന്ന് അന്വേഷണത്തിൽ ബോധ്യപ്പെടും: സുധീർ കരമന
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement